ഷിരൂരിലെ തിരച്ചിലില്‍ ട്രക്ക് കണ്ടെത്തി; അര്‍ജുന്റെ ട്രക്ക് ആണോ എന്നതില്‍ സ്ഥിരീകരണമില്ല - The New Page | Latest News | Kerala News| Kerala Politics

ഷിരൂരിലെ തിരച്ചിലില്‍ ട്രക്ക് കണ്ടെത്തി; അര്‍ജുന്റെ ട്രക്ക് ആണോ എന്നതില്‍ സ്ഥിരീകരണമില്ല

ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി ഷിരൂരില്‍ നടക്കുന്ന നാലാം ഘട്ട പരിശോധന നിര്‍ണ്ണായക ഘട്ടത്തില്‍. തിരച്ചിലില്‍ ട്രക്കിന്റെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. നദിക്കടിയില്‍ തിരച്ചില്‍ തുടരുകയാണ്. നദിയില്‍ പതിനഞ്ച് അടി ആഴത്തിലാണ് ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ടയര്‍ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത്. അര്‍ജുന്റെ ട്രക്ക് ആണോ ഇത് എന്നതില്‍ സ്ഥിരീകരണം ഇല്ല. രണ്ട് ട്രക്കുകളാണ് നദിക്കടിയില്‍ ഉള്ളത്.

തിരച്ചില്‍ പുരോഗമിക്കുന്നയിടത്ത് നിരവധി തടിക്കഷണങ്ങള്‍ കണ്ടെന്ന് മാല്‍പെ അറിയിച്ചിരുന്നു. തടിക്കഷണങ്ങള്‍ മുഴുവനായി പുറത്തെത്തിക്കുന്നില്ലെന്നും കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നുമാണ് മാല്‍പെ പ്രതികരിച്ചത്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച തിരച്ചിലാണ് പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

മുതിര്‍ന്ന സി പിഎം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Next Story

ഷാഫി പറമ്പിൽ എം.പി ക്കും കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാറിനും എയർ പോർട്ടിൽ സ്വീകരണം നൽകി

Latest from Main News

കൃത്രിമ ബീജ സങ്കലനം നടത്തി പശുക്കുട്ടികള്‍ക്കു മാത്രം ജന്‍മം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്

കൃത്രിമ ബീജ സങ്കലനം നടത്തുന്ന പശുക്കള്‍ പശുക്കുട്ടികള്‍ക്കു മാത്രം ജന്‍മം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഇതിനായി

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. മങ്കട സ്വദേശിയായ 18കാരിയുടെ മരണകാരണം നിപ ബാധിച്ചാണെന്ന്

മാഹി കനാല്‍: കോട്ടപ്പള്ളിയില്‍ പുതിയ പാലം നിര്‍മാണത്തിന് കരാര്‍ പ്രാബല്യത്തില്‍

കോവളം-ബേക്കല്‍ പശ്ചിമതീര ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാല്‍ വികസനം പൂര്‍ത്തിയാക്കുന്നതിനായി കനാലിന് കുറുകെയുള്ള പ്രധാന പാലമായ കോട്ടപ്പള്ളി പാലം പുനര്‍നിര്‍മാണത്തിന്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന്