നിർമ്മാണ തൊഴിലാളികൾ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

മേപ്പയൂർ: നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് കാലതാമസമില്ലാതെപിരിച്ചെടുക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസം ഇല്ലാതെ വിതരണം ചെയ്യുക, പെൻഷൻ കുടിശ്ശിക സഹിതം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ മേപ്പയൂർ സൗത്ത് മേപ്പയൂർ നോർത്ത് മേഖലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് ധർണ്ണയും സംഘടിപ്പിച്ചു യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എ കെ എം രാജൻ ഉദ്ഘാടനം ചെയ്തു വി ഷൈജു സ്വാഗതം പറഞ്ഞു.പിടി ബാലൻ അധ്യക്ഷനായിരുന്നു. എം പി കുഞ്ഞമ്മദ് ,പി പ്രകാശൻ, കെ ടി കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു സി ടീ ബാലകൃഷ്ണൻ,KK രജീഷ്, വി പി രമ, ടി പി ഷീജ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.