കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽവച്ച് കളവും കവർച്ചയും നടത്തി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽവച്ച് കളവും കവർച്ചയും നടത്തി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ജിത്തു. എം @ അപ്പൂട്ടൻ. വയ. 29/24, S/o. ശിവദാസൻ, മണക്കോട്ട് ഹൌസ്, വലിയപറമ്പ്, കൊളത്തറ പോസ്റ്റ് കോഴിക്കോട് ജില്ല എന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് ജില്ലയിലെ നല്ലളം, കുന്ദമംഗലം, ഫറോക്ക് എന്നീ പോലീസ് സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പാലം എന്നീ പോലീസ് സ്റ്റേഷനുകളിലായി മൊത്തം 18 കേസുകളിൽ പ്രതിയാണ്. കളവും കവർച്ചയും നടത്തി ലഭിക്കുന്ന പണവും വിലകൂടിയ മുതലുകളും ഉപയോഗിച്ച് ആർഭാട നയിച്ചുവരികയായിരുന്നു. ജീവിതം

കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നല്ലളം പോലീസ് ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നല്ലളം ഇൻസ്പെക്ടർ ശ്രീ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുറ്റിക്കാട്ടൂരിൽ വച്ച് അറസ്റ്റ് ചെയ്ത ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടന്ന ആളുകൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. 

Leave a Reply

Your email address will not be published.

Previous Story

കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

Next Story

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം

Latest from Main News

സൈബര്‍ തട്ടിപ്പു സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി  കേരള പൊലീസ് നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍

സൈബര്‍ തട്ടിപ്പു സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍. സംസ്ഥാനത്ത്

സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ പ്രത്യേക രജിസ്ട്രേഷൻ സിരിസ് നടപ്പിലാക്കും

സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ പ്രത്യേക രജിസ്ട്രേഷൻ സിരിസ് നടപ്പിലാക്കും. കെഎൽ 90 ആകും സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന രജിസ്ട്രേഷൻ. സംസ്ഥാന സർക്കാർ

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് റേഷൻ വ്യാപാരികൾ ഗുണഭോക്താക്കൾക്ക് മധുരപലഹാരം വിതരണം ചെയ്യും

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രാ​ജ്യ​ത്തെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതാ മിഷനിലൂടെ നടപ്പിലാക്കുന്ന

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പിൽ നിന്നും കേരളത്തിന് 48 റൂട്ടുകൾ സീ