എൻ.വൈ.സി ജില്ലാ പഠന ശിബിരം സെപ്റ്റംബർ 20, 21 തിയ്യതികളിൽ അകലാപുഴ നടക്കും

കൊയിലാണ്ടി : എൻ.വൈ.സി. ജില്ലാ പഠന ശിബിരം സെപ്റ്റംബർ 20, 21 തിയ്യതികളിൽ അകലാപുഴ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന പഠനശിബിരം ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വെള്ളി ശനി ദിവസങ്ങളിൽ നടക്കുന്ന പഠനശിബിരത്തിൽ എൻ.സി.പി.യുടെയും എൻ.വൈ.സി.യുടെയും സംസ്ഥാന ജില്ലാ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുക്കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: പി.എം .സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.