ഫർണ്ണിച്ചർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് മണിചെയിൻ മാതൃകയിൽ നിക്ഷേപത്തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പോലീസ്

ഫർണ്ണിച്ചർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് മണിചെയിൻ മാതൃകയിൽ നിക്ഷേപത്തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ഫർണിച്ചർ കമ്പനിയുടെ പേരിൽ ഒരു തട്ടിപ്പ് എസ്.എം.എസ് നിങ്ങൾക്കും വന്നേക്കാം. കമ്പനിയുടെ പേരിൽ വരുന്ന എസ്.എം.എസ് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നു.
2027 ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫർണിച്ചർ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാർ ചെയ്യുന്നത്. തുടർന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങൾക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ് നടത്തുക. വ്യാജ വെബ്‌സൈറ്റ് മുഖാന്തരം അക്കൌണ്ട് ആരംഭിക്കാൻ അവർ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്ന് അവർ നിങ്ങളെ ധരിപ്പിക്കും. നിങ്ങൾ ഫർണിച്ചർ വാങ്ങുന്നതിനു പുറമെ കൂടുതൽ ആളുകളെ ചേർക്കണമെന്നും ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ നിങ്ങൾക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവർ പറഞ്ഞു വിശ്വസിപ്പിക്കുന്നു.
വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് നിങ്ങൾക്ക് മനസ്സിലാവുക. അമിതലാഭം ഉറപ്പുനൽകുന്ന ജോലിവാഗ്ദാനങ്ങളിലോ ഓൺലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ നൽകണമെന്ന് കേരള പോലീസ് അറിയിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

തങ്കമല കരിങ്കൽ ക്വാറിയിലെ ദുരിതങ്ങൾ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Next Story

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറുമുതൽ

Latest from Main News

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ റാവുത്തര്‍, വിജയ രംഗ രാജു അന്തരിച്ചു

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

മന്ദങ്കാവ് കേരഫഡിൽ താത്കാലിക ജീവനക്കാരെ തിരുകി കയറ്റി തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി

നടുവണ്ണൂർ : മന്ദൻകാവ് പ്രദേശത്തുള്ള 26 എ ലേബർ കാർഡുള്ള ലോഡിംങ് തൊഴിലാളികളെ അവഗണിച്ചു കൊണ്ട് എംപ്ലോയ്മെന്റ് വഴിതാൽക്കാലിക നിയമനം നടത്തിയ

മരുന്ന് ക്ഷാമം രോഗികളുടെ എണ്ണം കൂടിയതുകൊണ്ട്; ആരോഗ്യ വകുപ്പ് പരാജയമാണെന്ന വസ്തുതയെ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തി. എം.കെ രാഘവൻ എംപി യുടെ ഏകദിന ഉപവാസം അവസാനിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിന് മുൻപിൽ എം.കെ

കേരളത്തിലെ മാധ്യമങ്ങൾ പതിനെട്ടായിരം കോടിയുടെ ഇലക്റ്റോറൽ ബോട്ടിൻ്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല’ -ജോൺ ബ്രിട്ടാസ് എം പി

കേരളത്തിലെ മാധ്യമങ്ങൾ പതിനെട്ടായിരം കോടിയുടെ ഇലക്റ്റോറൽ ബോട്ടിൻ്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല’ കെ എസ് ടി എ 34 >o സംസ്ഥാന

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍; നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ