ബസ്സിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണവും, രേഖകളും തിരിച്ചുനൽകിയ ജീവനക്കാരെ കൊയിലാണ്ടി താലൂക്ക് ബസ്സ് ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ സി .ഐ.ടി.യു.ആദരിച്ചു

കൊയിലാണ്ടി: ബസ്സിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണവും, രേഖകളും തിരിച്ചുനൽകിയ ജീവനക്കാരെ കൊയിലാണ്ടി താലൂക്ക് ബസ്സ് ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ സി .ഐ.ടി.യു.ആദരിച്ചു. വടകര, കൊയിലാണ്ടി റൂട്ടിലോടുന്ന സാരംഗ് ബസ്സ് ജീവനക്കാർക്കാരായ ഡ്രൈവർ രജീഷ് കാപ്പിരിക്കണ്ടി, കണ്ടക്ടർ അക്ഷയ് എന്നിവർക്കാണ്കഴിഞ്ഞ ദിവസം സ്വർണ്ണാഭരണവും, രേഖകളും ലഭിച്ചത്. ഇവർ ഇത് പയ്യോളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തി യഥാർത്ഥ ഉടമയെ കണ്ടെത്തുകയും ബസ്സ് ജീവനക്കാരുടെ സാന്നിധ്യത്തിൽ ഉടമയെ രേഖകളും കൈമാറുകയായിരുന്നു. സി.ഐ.ടി.യു.ഏരിയാ ജോ: സിക്രട്ടറി യു.കെ.പവിത്രൻ, ബസ് ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്സ്സ് യൂണിയൻ കൊയിലാണ്ടിഏരിയാ സെക്രട്ടറി. പി.ബിജു രജീഷ്, രാജീവൻ, സംബന്ധിച്ചു.

Leave a Reply

Your email address will not be published.