മലയാള സിനിമയിലെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണിപ്പോഴുള്ളത്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിരവധി സിനിമാ പ്രവർത്തകർ വിവരം അറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം.




