ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന, പ്രോസിക്യൂഷന്‍ കേസുകള്‍, എന്‍.എ.ബി.എല്‍ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം, പരിശീലനം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 40ഓളം മേഖലകളിലെ പ്രവര്‍ത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിത്. കേരളം ഭക്ഷ്യ സുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നേട്ടം. ഒപ്പം നിന്ന് പ്രവര്‍ത്തിച്ച് ഈ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും  ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽവച്ച് കളവും കവർച്ചയും നടത്തി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Next Story

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് മീറ്റ് സംഘടിപ്പിച്ചു

Latest from Main News

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ റാവുത്തര്‍, വിജയ രംഗ രാജു അന്തരിച്ചു

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

മന്ദങ്കാവ് കേരഫഡിൽ താത്കാലിക ജീവനക്കാരെ തിരുകി കയറ്റി തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി

നടുവണ്ണൂർ : മന്ദൻകാവ് പ്രദേശത്തുള്ള 26 എ ലേബർ കാർഡുള്ള ലോഡിംങ് തൊഴിലാളികളെ അവഗണിച്ചു കൊണ്ട് എംപ്ലോയ്മെന്റ് വഴിതാൽക്കാലിക നിയമനം നടത്തിയ

മരുന്ന് ക്ഷാമം രോഗികളുടെ എണ്ണം കൂടിയതുകൊണ്ട്; ആരോഗ്യ വകുപ്പ് പരാജയമാണെന്ന വസ്തുതയെ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തി. എം.കെ രാഘവൻ എംപി യുടെ ഏകദിന ഉപവാസം അവസാനിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിന് മുൻപിൽ എം.കെ

കേരളത്തിലെ മാധ്യമങ്ങൾ പതിനെട്ടായിരം കോടിയുടെ ഇലക്റ്റോറൽ ബോട്ടിൻ്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല’ -ജോൺ ബ്രിട്ടാസ് എം പി

കേരളത്തിലെ മാധ്യമങ്ങൾ പതിനെട്ടായിരം കോടിയുടെ ഇലക്റ്റോറൽ ബോട്ടിൻ്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല’ കെ എസ് ടി എ 34 >o സംസ്ഥാന

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍; നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ