തിമിംഗലത്തിന്റെ രക്ഷകർക്ക് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആദരം

കോരപ്പുഴ അഴിമുഖത്തിന് സമീപം മൺതിട്ടയിൽ അകപ്പെട്ട അഞ്ചര മീറ്റർ നീളമുള്ള തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് രക്ഷപ്പെടുത്തിയ മൽസ്യ തൊഴിലാളികളെ ആദരിച്ച് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ കീഴിലുള്ള ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. രണ്ടാഴ്ച മുൻപ് പഞ്ചായത്തിലെ കണ്ണൻ കടവ് അഴീക്കൽ തീര പ്രദേശത്താണ് രാവിലെ തിമിംഗലം പ്രദേശ വാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ശ്രദ്ധയിൽ പെട്ടത്. വേലിയേറ്റ സമയത്ത് കരയോട് ചേർന്ന മൺതിട്ടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ തിമിംഗലത്തെ സാഹസികമായി
കടലിലേക്ക് രക്ഷപ്പെടുത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. മഞ്ജു കെ പി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ, വൈസ് പ്രസിഡന്റ് എം. ഷീല സ്ഥിരം സമിതി അധ്യക്ഷന്മാരായ സന്ധ്യ ഷിബു വി. കെ. അബ്ദുൽ ഹാരിസ് അതുല്യ ബൈജു, വിജയൻ കണ്ണഞ്ചേരി, കെ പി ഉണ്ണിഗോപാലാണ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പരീക്കണ്ടി പറമ്പിൽ രാജീവൻ, രഞ്ജിത്ത്, ഷൈജു, വിഷ്ണു, സജിത്‌ലാൽ, സുധീർ, രോഹിത്ത്, വിപിൻ, ഷിജു, അരുൺ, ലാലു, രജീഷ്, ഹരീഷ് എന്നിവരാണ് രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published.