കൊയിലാണ്ടി: ഒക്ടോബര്‍ രണ്ട് വരെ നീണ്ടു നില്‍ക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ബാഗമായി അഗ്നി രക്ഷാ സേനയും, സിവില്‍ ഡിഫെന്‍സ് വൊളണ്ടിയര്‍മാരും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു.ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കൊപ്പം റെയില്‍വേ ജീവനക്കാരും പങ്കെടുത്തു.
സീനിയര്‍ സൂപ്രണ്ട് എം.രവീന്ദ്രന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രേഷ്,ബിജുലാല്‍,റൂബിന്‍,ആകാശ്, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. ഓരോ ദിവസങ്ങളിലും പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും,എന്‍.എസ്.എസ് വൊളണ്ടിയര്‍മാരുടെയും സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. പാതയോരത്ത് വളര്‍ന്ന് നില്‍ക്കുന്ന പൊന്തക്കാടുകള്‍ യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ്. മാത്രവുമല്ല മദ്യം,മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെയും വില്‍പ്പനക്കാരുടെയും കേന്ദ്രം കൂടിയാവുകയാണ് ഇത്തരം പൊന്തക്കാടുകള്‍.