സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അഞ്ച് ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ മാറാന്‍ ഇനിമുതൽ ധനവകുപ്പിന്‍റെ അനുമതി വേണം. നേരത്തെ 25 ലക്ഷമായിരുന്നു പരിധി.

ഇതു സംബന്ധിച്ചുള്ള കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്‌ടർക്ക് കൈമാറി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്. നേരത്തെ ഓണച്ചെലവുകൾക്കായി 4,200 കോടിയോളം രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നൽകിയിരുന്നു.

ഈ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് സാധിക്കുക. ഇതിൽ ഡിസംബർ വരെയുള്ള 21,253 കോടി രൂപ സെപ്തംബർ 2വരെ സംസ്ഥാന സർക്കാർ കടമെടുത്തിരുന്നു. ബാക്കി തുക അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെയായിരിക്കും എടുക്കാനാവുക.

Leave a Reply

Your email address will not be published.

Previous Story

ഓണക്കാലത്ത്‌ സപ്ലൈകോ വിൽപ്പനയിൽ വൻ മുന്നേറ്റം

Next Story

കാലവർഷം കഴിയും മുന്നേ കേരളത്തിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി

Latest from Main News

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും

2026 ഓടെ നവകേരളം ലക്ഷ്യം -മുഖ്യമന്ത്രി

2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ

വാടക കെട്ടിടങ്ങളില്‍ നിന്ന് ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും ; ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്

 ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ്

മെയ് പകുതിയില്‍ വ്യാഴം മാറുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? -ജ്യോത്സ്യന്‍ വിജയന്‍ നായര്‍

മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല്‍ സര്‍വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള്‍ നില്‍ക്കുന്ന എടവരാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക്