മൂടാടി ദേശീയപാത ജനകീയ കമ്മിറ്റി (നാളെ) വെള്ളിയാഴ്ച സമരസായാഹ്നം സംഘടിപ്പിക്കുന്നു

ദേശീയപാത 66 കടന്നു പോകുന്ന മൂടാടി ഗ്രാമ പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നിരവധി പ്രയാസങ്ങൾ അനുഭവിച്ചു വരികയാണ്. പൊതുജനങ്ങളുടെ ആശങ്കകളകറ്റാനും അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിനുമായി മൂടാടി പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികൾ ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന ദേശീയപാത 66 ജനകീയ കമ്മറ്റി മൂടാടി പഞ്ചായത്ത് എന്ന കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (20- 9-24) വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നന്തി ടൗണിൽ വെച്ച് സായാഹ്നം എന്ന പരിപാടി സംഘടിപ്പിക്കുന്നു.

 

 

Leave a Reply

Your email address will not be published.