കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടിയിലെ പൗരാവലി ആദരിക്കുന്നു. സെപ്തംബർ 21 ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി നഗരസഭ ടൗൺഹാളിലാണ് പരിപാടി. കൽപ്പറ്റ കവിതകളെ അടിസ്ഥാനമാക്കി ജില്ലയിലെ നാടക പ്രവർത്തകർ, അവതരിപ്പിക്കുന്ന, നാടകാവിഷ്കാരത്തോടും കവിതാലാപനത്തോടും കൂടിയാണ് പരിപാടി ആരംഭിക്കുക.
കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ എം .എൻ കാരശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ശില്പി മനോജ് ചൊവ്വ രൂപകൽപ്പന ചെയ്ത ശില്പം കാനത്തിൽ ജമീല എം. എൽ. എ കൽപ്പറ്റ നാരായണന് സമർപ്പിക്കും. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. യു .കെ . കുമാരൻ, വീരാൻകുട്ടി, രാജേന്ദ്രൻ എടത്തുംകര, വി .ടി .മുരളി, യുവ എഴുത്തുകാരി നിമ്ന വിജയൻ എന്നിവർ സംസാരിക്കും. ശ്രദ്ധ സാമൂഹ്യ പാഠശാലയുടെ നേതൃത്വത്തിൽ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ വിവിധ പാർട്ടികളും സംഘടനകളും വ്യക്തികളും ചേർന്ന് രൂപവൽകരിച്ച സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.