വേറെവിടെയും കാണാത്ത ഒരു വചനം ആദ്യമേ ദർശിച്ച ശേഷമാണ് 18 പടിയും കടന്ന് ധർമ്മ ശാസ്താവിൻ്റെ ദർശനം ലഭിക്കുന്നത് എന്നൊരു പൊരുൾ ശബരിമലയ്ക്കുണ്ട് വേറെവിടെയും ഇല്ലാത്ത ആ ഒരു പ്രത്യേകത തന്നെയാവാം ശബരിമല യെ വൃശ്ചികത്തിലെയും , ധനുവിലെ രണ്ട് മാസങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായി ഉയർത്തുന്നതും തിരുവിതാംകൂറിൽ പൊതുവേ മേളാർച്ചനകൾക്ക് വലിയ പ്രാധാന്യം കാണാറില്ല ആചാരാനുഷ്ഠാനങ്ങളിൽ പ്രത്യേകതകൾ ഏറെയുള്ള ശബരിമലയയിലും മേള സംഗീതം നിത്യ ചടങ്ങിൻ്റെ ഭാഗവുമല്ലമണ്ഡല കാലത്ത് എക്സൈസ് വകുപ്പിൻ്റെ ഉൽസാഹത്തിൽ വർഷാവർഷം ചെറുശ്ശേരി കുട്ടൻമാരാരുടെ പഞ്ചാരിമേളം നടക്കാറുണ്ടത്രെഎല്ലാ വർഷവും കടത്തനാട്ടുകാരായ വാദ്യ കലാകാരൻമാരുടെ സംഘാടനത്തിൽ ശബരിമലയിൽ മേളം നടന്നു വരുന്നു എന്നത് പുതിയ ഒരറിവും കൗതുകവും ആയിരുന്നു. ഇപ്രാവശ്യവും Sep 17 മലയാള മാസം കന്നി 1 ഈ സംഗീത സമർപ്പണം അവിടെ നടന്നു. പ്രിയങ്കരരായ നാട്ടുകാരുടെ ഈ ഇടപെടൽ ഉണ്ടാക്കുന്ന സന്തോഷം ഒട്ടും ചെറുതല്ല എന്നതാണ് സത്യംസുനിൽ വടകര , വിജീഷ് മുക്കാളി എന്നീ മിടുക്കർ ഈ മേളാർച്ചനയുടെ പിന്നണിയിലെ ചിലരത്രെ കഴിഞ്ഞ തവണ മലബാറിൻ്റെ വാദ്യ ഗുരുനാഥൻ കാഞ്ഞിലശ്ശേരി പദ്മനാഭൻ ആശാൻ്റെ നേതൃത്വത്തിലായിരുന്നു മേള സമർപ്പണം എങ്കിൽ ഇപ്രാവശ്യം അദ്ദേഹത്തിൻ്റെ അനുഗൃഹീത ശിഷ്യൻ മേള കലാരത്നം സന്തോഷ് കൈലാസ് സോപാനം ആണ് പഞ്ചാരി മേളം നയിച്ചത് 1 മണിക്കൂർ പതിഞ്ഞ കാലമിട്ട മേളം 2 മണിക്കൂർ നേരം സന്നിധാനത്ത് പഞ്ചാരിയുടെ മധുര സംഗീതമൊരുക്കിയത്രെ ശ്രീജിത്ത് മരാമുറ്റം , റിജിൽ കാഞ്ഞിലശ്ശേരി , ഉണ്ണിക്കൃഷ്ണൻ ഗോവിന്ദപുരം , മനുപ്രസാദ് വയനാട്, സാബിൽ കാഞ്ഞിലശ്ശേരി തുടങ്ങിയവർ ഈ മേളത്തിലെ ഇണങ്ങുന്ന കണ്ണികളായി വടകര , കൊയിലാണ്ടി, കാഞ്ഞിലശ്ശേരി , വളയനാട് ഭാഗത്തുനിന്നും കൂടാതെ ബഹറിനിലെ സന്തോഷ് കൈലാസിൻ്റെ ശിഷ്യരും സോപാനം പ്രവാസി കലാകാരൻമാരുമായവരുടെ പങ്കാളിത്തം കൊണ്ടു കൂടി മേള സമർപ്പണം കൂട്ടായ്മയുടെ ആത്മ സമർപ്പണമായി സന്നിധാനം തന്നെ ആത്മീയതയുടെ സവിശേഷ മണ്ഡലം ആയിരിക്കെ പഞ്ചാരിയുടെ മധുര കാലം അവിടെ ലയനത്തിൻ്റെ ധന്യതയും , ഏകാഗ്രതയുടെ അനുഭൂതിയും നിറയ്ക്കുംആ നിറവിന് ശബരി മേൽശാന്തി അർഹിക്കുന്ന ആദരവ് നൽകി പ്രിയകലാകാരൻമാരെ ആദരിക്കയുണ്ടായിപ്രിയപ്പെട്ട കടത്തനാട്ടുകാർക്കും
ശ്രീ സന്തോഷ് കൈലാസ് നും സംഘത്തിനും ആശംസകൾ