തിരുവങ്ങൂർ നരസിംഹപാർത്ഥ സാരഥി ക്ഷേത്രത്തിനു സമീപം കുറത്തിശാലയിൽ ചന്ദ്രശേഖരൻ കോട്ടിന്റെയും പൂക്കാട് തെക്കേ പൊക്രാടത്തു സുധയുടെയും മകളായ ശ്രുതിചന്ദ്രശേഖരൻ ബാംഗ്ലൂർ രേവ യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ഡോക്ടറേറ്റ് നേടി. ശാസ്ത്രീയസംഗീതവും അഭിനയ സംഗീതവും കേരളത്തിന്റെ തനതു കലയായ കഥകളി,മോഹിനിയാട്ടം ,ഓട്ടൻതുള്ളൽ എന്നിവയിൽ എങ്ങനെ സന്നിവേശിപ്പിച്ചിരിക്കുന്നു എന്നതാണ് വിഷയം. ഇപ്പോൾ ബാംഗ്ലൂർ അലയൻസ് യൂണിവേഴ്സിറ്റിയിൽ പെർഫോമിങ്ങ് ആട്സ് വിഭാഗത്തിലെ ഡയറക്ടർ ആണ്.