കൊയിലാണ്ടി അരങ്ങാടത്ത് ഹോട്ടലിൽ തീപിടുത്തം

ഇന്ന് രാവിലെ പതിനൊന്നരയോടെ കൂടിയാണ് ചെങ്ങോട്ടുകാവ് അരങ്ങാടത്ത് സെവൻസ് ടീ ഷോപ്പിൽ കിച്ചൻ ഭാഗത്ത് തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണച്ചിരുന്നു.  സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ യുടെ നേതൃത്വത്തിൽ SFRO അനൂപ് ബി കെ, FRO മാരായ സിജിത്ത് സി,അനൂപ്,സുജിത്ത് ഇന്ദ്രജിത്ത്, ഹോംഗാര്‍ഡ് രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.