ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രം ബില്‍ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വരുന്ന ശീതകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ മാർച്ചിലായിരുന്നു രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചത്.

Leave a Reply

Your email address will not be published.