ശ്രീ വാസുദേവാശ്രമ ഹയർ സെക്കൻഡറി സ്കൂളിലെ 1984 ബാച്ച് കൊയിലാണ്ടി കൊല്ലത്ത് സംഗമിച്ചു. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവർ, ജീവിക്കുന്നവർ ഒരുമിച്ച് കണ്ടുമുട്ടിയപ്പോൾ അതൊരു ആനന്ദോത്സവമായി. സമാഗമ പരിപാടിയിൽ ഡോ. വി എൻ സന്തോഷ് കുമാർ അധ്യക്ഷ്യം വഹിച്ചു. യോഗത്തിൽ മുരളി ഗോപാൽ ടെക്സ്, വിനോദ്, സിന്ധു, ബഷീർ, അബ്ദുസമദ്, ബാബു, പ്രഭാവതി, ബിന്ദു, സതീശൻ, തുടങ്ങിയവർ സംസാരിച്ചു.
ഭാവി പരിപാടികളുടെ പ്രവർത്തനത്തിനായി പുതിയ കമ്മിറ്റി രൂപീകരിച്ചു. ഡോ. വി എൻ സന്തോഷ് കുമാർ പ്രസിഡണ്ട്, സിന്ദുരാജ്, ശ്രീനിവാസൻ, വൈ.പ്രസിഡന്റുമാർ, സെക്രട്ടറി വിനോദൻ എം. പി, സജീവ് കുമാർ, ബിന്ദു അണേല, ജോ. സെക്രട്ടറിമാർ, മുരളി ഗോപാൽടെക്സ് ഖജാൻജി.
40 വർഷം കോണ്ട് ഒരു പാട് മേഖലയിൽ എത്തിപ്പെട്ട കൂട്ടുകാർ ഒന്നിച്ചപ്പോൾ പഴയകാല സ്കൂൾ സ്മരണയായിരുന്നു. ഈ വർഷത്തെ ഓണഘോഷം ഈ ഒത്തു ചേരലിന് മധുരമേകി. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറുനാട്ടിൽ നിന്നും വന്ന സഹപാഠികളുടെ ഒത്തുചേരൽ 40 വർഷം പിന്നിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോയി.