കൊയിലാണ്ടി ഗവൺമെൻറ് കോളേജ് 1990 – 2000 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ട് , കൊയിലാണ്ടി നെസ്റ്റുമായി ചേർന്ന് “കരുതലിന്റെ കൂട്ടോണം “ഓണാഘോഷ പരിപാടി നടത്തി

കൊയിലാണ്ടി ഗവൺമെൻറ് കോളേജ് 1990 – 2000 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ട് , കൊയിലാണ്ടി നെസ്റ്റുമായി ചേർന്ന് “കരുതലിന്റെ കൂട്ടോണം “ഓണാഘോഷ പരിപാടി നടത്തി. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത കവിയും ചിന്തകനുമായ കൽപ്പറ്റ നാരായണൻ മാസ്റ്റർ നിർവഹിച്ചു . നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ട് സെക്രട്ടറി അനൂപ്. വി സ്വാഗതവും ട്രഷറർ അനീഷ് നന്ദിയും രേഖപ്പെടുത്തി.

നെസ്റ്റിലെ കുട്ടികളുടെ കലാ മത്സര പരിപാടികൾ അരങ്ങേറി . ചടങ്ങിൽ വെച്ച് കൂട്ടിലെ അംഗങ്ങളായ നാല് വീട്ടമ്മമാർ ചേർന്ന് എഴുതിയ നാലുമണി പൂക്കൾ എന്ന കവിതകളുടെ പുസ്തകപ്രകാശനം കൽപ്പറ്റ നാരായണൻ മാസ്റ്റർ നജീബ് മൂടാടിക്ക് നൽകി നിർവ്വഹിച്ചു. കവിയും എഴുത്തുകാരനുമായ പ്രേമൻ മുചുകുന്ന് പുസ്തക പരിചയവും ജയശോഭ മറുമൊഴിയും നൽകി.
പ്രശസ്ത ചിത്രകാരൻ ഡോ: ലാൽ രഞ്ജിത്ത് നെസ്റ്റിലെ പ്രതിഭയായ അശ്വിനുമായി ചേർന്ന് നടത്തിയ ചിത്ര രചന ഏറെ ആവേശം കൊള്ളിച്ചു. നെസ്റ്റിനുളള സ്നേഹോപഹാരം വിജിലപ്രശാന്ത് നെസ്റ്റ് സെക്രട്ടറി യൂനസിനും, കൽപ്പറ്റ നാരായണൻ മാസ്റ്റർക്കുള്ള ഉപഹാരം നിയാർക്ക് ഗ്ലോബൽ വൈസ് ചെയർമാൻ നാസറും നൽകി.

ഓണ സദ്യയും കൂട്ടിലെ സൗഹൃദങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളിയും അരങ്ങേറി. തുടർന്ന് അശ്വിനിദേവ് നയിച്ച പാട്ടും പറിച്ചിലുമെന്ന ഗാനാലാപന പരിപാടിയുടെ പിന്നണിയിൽ ഗിറ്റാറിൽ അബ്ദുൾ നിസാറും, അതുൽദേവും മെലോഡിക്കയിൽ ബാബുമലയിൽ, തബലയിൽ നാസർ , മധുബാലൻ എന്നിവർ അണിനിരന്നു.

സരിത,സുധീഷ്ഗോവിന്ദ്,പ്രീത മഞ്ജു, ലിനി,ധന്യ , ഷിജിത്,ഗോമേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ്. മെഹ്‌ ഫിലെ അഹ് ലുബൈത്തിന് കൊടിയേറി

Next Story

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Latest from Local News

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നടുത്തലക്കൽ നളിനി അന്തരിച്ചു

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ).

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ; ദേശീയ പതാക സ്ഥാപിച്ചു

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ദേശീയ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ  നരിക്കുനിയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന്