കിടിലൻ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എൻഎൽ

ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഓരോ തവണയും പുതി ഓഫറുകളുമായി ഞെട്ടിക്കുകയാണ് ബിഎസ്എന്‍എല്‍ വീണ്ടും മറ്റൊരു കിടിലൻ റീച്ചാര്‍ജ് പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യ ടെലികോം സേവനദാതാക്കളുടെ നിരക്ക് വര്‍ധനവിന് പിന്നാലെ വിപണി കീഴടക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പുതിയ റീച്ചാർജ് പ്ലാൻ.

അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്‌ടിഡി കോളുകള്‍, ദിവസവും മൂന്ന് ജിബി ഡാറ്റ, ദിനംപ്രതി 100 സൗജന്യ എസ്എംഎസ് എന്നിവ ബിഎസ്എന്‍എലിന്റെ ഈ റീച്ചാര്‍ജിലൂടെ ലഭ്യമാകും. ഇതിന് പുറമെ സിംഗ്+ പിആര്‍ബിടി+ അസ്ട്രോട്ടല്‍ തുടങ്ങിയ സൗജന്യ ഗെയിം സര്‍വീസുകളുമുണ്ട്. ഇതിനെല്ലാം പുറമെയാണ് മൂന്ന് ജിബി അഡീഷനല്‍ ഡാറ്റ 599 രൂപ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published.