വടകരയിൽ കഴുത്തിൽ തുണി മുറുക്കിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വടകരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വടകര പുതിയ സ്റ്റാന്റിനോട് ചേർന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. രാവിലെ ഒമ്പതു മണിയോടെയാണ് കഴുത്തിൽ തുണി മുറുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വടകരയിലും പരിസരത്തും ഭിക്ഷയെടുക്കുന്ന ആളുടേതാണ് മൃതദേഹമെന്ന് പോലീസ് സംശയിക്കുന്നു.

വഴിയാത്രക്കാരാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്. വടകര പൊലീസും ഫോറൻസിക് വിദ​ഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് സംഭവിച്ചതെന്നറിയാൻ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Leave a Reply

Your email address will not be published.