വിലങ്ങാട് ദുരിതബാധിതർക്ക് 29.43 ലക്ഷം രൂപ വിതരണം ചെയ്തു

വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതബാധിതരായർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായധനം വിതരണം ചെയ്തു തുടങ്ങി.  ദുരിതാശ്വാസക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിഞ്ഞ 450 പേർക്ക് 

സംസ്ഥാന ദുരന്തനിവാരണഫണ്ടിൽ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്തു. 

ഇവർക്ക് ഓരോരുത്തർക്കും 10,000 രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിച്ചാലുടൻ തന്നെ വിതരണം ചെയ്യും.  

ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ഒരു കുടുംബത്തിൽ പരമാവധി രണ്ട് പേർ എന്ന കണക്കിൽ ഒരാൾക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ 37 കുടുംബങ്ങൾക്ക് (ഓരോ കുടുംബത്തിലും രണ്ട് പേർ) ദിവസം 600 രൂപ വെച്ച് 6,66,000 രൂപയും 

കട നഷ്ടപ്പെട്ട മൂന്നുപേർക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്ക് 27,000 രൂപയും വിതരണം ചെയ്തു. ഇത് മൊത്തം 6,93,000 രൂപ വരും. 

ആകെ മൊത്തം 29,43,000 രൂപയാണ് വിലങ്ങാട് ഇത്തരത്തിൽ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

വെരാവല്‍,ഗാന്ധിധാം,ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ്സുകള്‍ കൊയിലാണ്ടിയില്‍ നിര്‍ത്തണം,കേള്‍ക്കണം ഗുജറാത്തിലേക്കുളള യാത്രക്കാരുടെ ഈ ആവശ്യം

Latest from Local News

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ പരിപാടികൾ സമാപിച്ചു

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ സമാപന പരിപാടികൾ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. പത്മിനി

തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ

കാരയാട്: തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് താഴെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റും കോടഞ്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മുൻ കൺവീനറുമായ ജോർജ് മച്ചുകുഴി അന്തരിച്ചു

കോടഞ്ചേരി (കോഴിക്കോട്): കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റും കോടഞ്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മുൻ കൺവീനറുമായ ജോർജ് മച്ചുകുഴി (ജോർജ്.എം.തോമസ്-57)

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള അന്തരിച്ചു

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി

‘പറഞ്ഞു തീരാത്ത കഥകൾ’ കവർ പ്രകാശനം ചെയ്തു

വടകര: ‘മടപ്പള്ളി ഓർമ്മ’ എന്ന മടപ്പള്ളി ഗവ. കോളേജിലെ എല്ലാകാലത്തെയും എല്ലാ ബാച്ചിലേയും പൂർവ്വ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൂർവ്വ വിദ്യാർത്ഥി സംഘടന,