കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ഗവർണർ വിസിറ്റും ഓണാഘോഷ പരിപാടികളും നടത്തി

കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ഗവർണർ വിസിറ്റും ഓണാഘോഷ പരിപാടിയും കാപ്പാട് വെച്ച് നടത്തി. ക്ലബ്ബ് പ്രസിഡൻറ് ലയൺ വേണുഗോപാലൻ പി വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ.വി.രാമചന്ദ്രൻ പി എം ജെ എഫ് മുഖ്യാതിഥി ആയി. ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലയൺസ് ക്ലബ് കൊയിലാണ്ടിയുടെ സംഭാവനകളെക്കുറിച്ച് ഡിസ്ട്രിക്ട് ഗവർണർ സംസാരിച്ചു. ലയൺസ് പ്രസ്ഥാനം ആഗോളതലത്തിൽ ഊന്നൽ കൊടുക്കുന്ന കമ്മ്യൂണിറ്റി സേവന പ്രവർത്തനങ്ങളായ നേത്ര സംരക്ഷണം, ഡയബറ്റിസ് , ചൈൽഡ് വുഡ് ക്യാൻസർ , പരിസ്ഥിതി സംരക്ഷണം, ഹംഗർ റിലീഫ് , ഡിസാസ്റ്റർ റിലീഫ്, മുതലായവ കൊയിലാണ്ടി ലയൺസ് ക്ലബ്ബ് മികച്ച രീതിയിൽ നടത്തി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ലയൺ ഷാജി ജോസഫ് എം ജെ എഫിന് കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻറെ വക വയനാട് ദുരന്ത ഫണ്ടിലേക്ക് 50,000 രൂപ ക്ലബ്ബ് പ്രസിഡന്റ് കൈമാറി. സർവീസ് പ്രോജക്ടിന്റെ ഭാഗമായി കൊയിലാണ്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻറെ ഓഡിറ്റോറിയത്തിലേക്ക് വേണ്ട കർട്ടൻ നൽകുകയുണ്ടായി. ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ.കെ സുരേഷ് ബാബു എം ജെ എഫ്,ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ സൂരജ് എം ജെ എഫ്,അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ലയൺ കേണൽ സുരേഷ് ബാബു എം ജെ എഫ്,ജോയിൻ ക്യാബിനറ്റ് സെക്രട്ടറി ലയൺ മോഹൻദാസ് പി എം ജെ എഫ്,റീജിയനൽ ചെയർപേഴ്സൺ ലയൺ അഡ്വക്കേറ്റ് സാജു മോഹൻ എം ജെ എഫ്,സോൺ ചെയർപേഴ്സൺ പ്രശാന്തി എം ജെ എഫ്,സെക്രട്ടറി ലയൺ സുരേഷ് ബാബു ടി വി,ട്രഷറർ ലയൺ സോമസുന്ദരം എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധയിനം കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published.

Previous Story

അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ കൃഷി ചെയ്ത ചെണ്ട് മല്ലിയുടെ വിളവെടുപ്പു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

Next Story

നന്തി ബസാർ വീരവഞ്ചേരി പന്തിവയൽകുനി നാരായണൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക

അത്തോളി കൂടുത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി അന്തരിച്ചു

അത്തോളി :കൂടു ത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി (85 ) അന്തരിച്ചു.ഭർത്താവ്: പരേതനായ ദേവദാസൻ മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ ,

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്