കൊഴുക്കല്ലൂരിലെ ജയപ്രകാശ് എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഓണസമ്മാനം വിതരണം ചെയ്തു

കൊഴുക്കല്ലൂരിലെ ജയപ്രകാശ് എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഓണസമ്മാനം വിതരണം ചെയ്തു. കൊഴുക്കല്ലൂരിലെ കിടപ്പ് രോഗികൾക്കും വാർദ്ധക്യ സഹജവും അല്ലാത്തതുമായ അസുഖങ്ങൾ കാരണം വീടിന് പുറത്തുപോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമായാണ്  ജയപ്രകാശ് എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഓണസമ്മാനം വിതരണം ചെയ്തത്.

മേപ്പയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ ട്രസ്റ്റിൻ്റെ യൂത്ത് കൺവീനർ പി ടി സിജിനിന് വിതരണം ചെയ്യാനുള്ള കിറ്റുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ചെയർമാൻ ബി.ടി സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മിനി അശോകൻ , ബ്ലോക് പഞ്ചായത്ത് മെമ്പർ കെ.കെ നിഷിത , കെ.എം ബാലൻ , പി ബാലകൃഷ്ണൻ കിടാവ് പി.കെ രതീഷ് , സുധീഷ് കേളോത്ത് , പി.ബാബു , എൻ . കെ ബാബു , ജസ്‌ല കൊമ്മിലേരി , കെ. എം പ്രമീഷ് , കെ.ലികേഷ് , പി.ടി രാംജിത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.