കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു.റെയില്‍വേ ജീവനക്കാരോടൊപ്പം വിദ്യാര്‍ത്ഥികള്‍,എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍,ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍,സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നീണ്ടു നില്‍ക്കുന്ന ശുചീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ക്ക് മുന്നോട്ടു വരാവുന്നതാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് എം.രവീന്ദ്രന്‍,കണ്ണൂര്‍ അസി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ.എം.സുധീന്ദ്രന്‍,കോഴിക്കോട് ചീഫ് റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില,കൊയിലാണ്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രേഷ്,സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ സന്ദീപ്,ചീഫ് കമേഴ്‌സ്യല്‍ ക്ലാര്‍ക്ക് ബിജുലാല്‍ എന്നിവരാണ് ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്.