മലപ്പുറത്ത് എം പോ​ക്‌​സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

മലപ്പുറത്ത് എംപോ​ക്‌​സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. മഞ്ചേരി മെഡിക്കൽ കോളജിലാണ് ചികിത്സ തേടിയിരിക്കുന്നത്. രോഗിയുടെ സാ​മ്പി​ൾ പരിശോധനക്ക് അയച്ചു. എടവണ്ണ സ്വദേശിയായ 38കാരനാണ് ചികിത്സയിൽ കഴിയുന്നത്. ഒരാഴ്ച മുൻപാണ് യുഎഇയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്നലെയാണ് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലെത്തിയത്. ചിക്കൻപോക്‌സിന് സമാനമുള്ള ലക്ഷണങ്ങൾ കാണിച്ചതോടെയാണ് എം പോക്‌സ് സംശയം ഉണ്ടായത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇയാളുടെ സാമ്പിളുകൾ കോഴിക്കോട് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. രാജ്യത്ത് ഒരാൾക്ക് നേരത്തെ എം പോക്സ് സ്ഥിരീകരിച്ചിരുന്നു. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചത്.

വസൂരിക്ക് കാരണമാകുന്ന ഓർത്തോപോക്‌സ് വൈറസ് ജനുസ്സിൽപ്പെട്ടതാണ് മങ്കിപോക്‌സ് വൈറസ്. ക്ലേഡ് 1, ക്ലേഡ് 2 എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് വൈറസിനുള്ളത്. വൈറസ് ബാധയുണ്ടായാൽ ഒന്നുമുതൽ രണ്ടാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ ഉണ്ടാകും. കുരങ്ങുമാത്രമല്ല, എലി, അണ്ണാൻ തുടങ്ങിയ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പകരും. വൈറൽ രോഗമായതിനാൽ എംപോക്‌സിന് പ്രത്യേക ചികിത്സയില്ല

കടുത്ത പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന,. ത്വക്കിൽ പഴുപ്പും ചൊറിച്ചിലും വേദനയുമുള്ള കുമിളകൾ, തടിപ്പുകൾ എന്നിവയാണ് ലക്ഷണങ്ങൾ. അണുബാധിതരായവരുമായോ രോഗം ബാധിച്ച മൃഗങ്ങളുമായുള്ള ശാരീരിക സമ്പർക്കത്തിലൂടെ രോഗം പകരാം. എംപോക്‌സിനെതിരെ ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുള്ള വാക്സിനുകളുണ്ട്. എം വി എ-ബി എൻ, എൽ സി 16, എ സി എ എം 2000 എന്നീ മൂന്ന് വാക്സിനുകളാണ് എം പോക്സിനെതിരെ ഡബ്ല്യു എച്ച് ഒ ശുപാർശ ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Previous Story

ഓസ്ഫോജന ജാമിഅ നൂരിയ റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് എ.കെ ജാബിർ കക്കോടിക്ക്

Next Story

മലപ്പുറത്ത് നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ  13 ഫലങ്ങളും നെഗറ്റീവ്.

Latest from Local News

മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി

തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ചരക്ക്

പി.ജയചന്ദ്രൻ സ്മൃതിയുമായി മ്യൂസിക്യൂ കൊയിലാണ്ടി “ഭാവഗാനങ്ങളുടെ മെഹ്ഫിൽ” സംഘടിപ്പിച്ചു

പി.ജയചന്ദ്രൻ സ്മൃതിയുമായി മ്യൂസിക്യൂ കൊയിലാണ്ടി “ഭാവഗാനങ്ങളുടെ മെഹ്ഫിൽ” സംഘടിപ്പിച്ചു. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജിന്റെ നേതൃത്വത്തിൽ മ്യൂസിക്യൂവിലെ മുപ്പതോളം ഗായകർ ചേർന്ന് ഭാവഗാനങ്ങൾ

കൊയിലാണ്ടി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

കൊയിലാണ്ടി: പ്രസിദ്ധമായി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. ഉൽസവനാളുകളിൽ ഏഴ് ദിവസവും നടക്കുന്ന

‘മാറ്റിനിർത്തിയവരെ മാറോടച്ച് കോൺഗ്രസ്’ ‘ആസാദ് മൻസിൽ ‘താക്കോൽദാനം ജനുവരി 24ന്

ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളോടു സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ പേരാമ്പ്ര പഞ്ചായത്തിലെ എട്ടാം വാർഡ് പുറ്റം പൊയിലിലെ ഭിന്നശേഷിക്കാരായ ദമ്പതിമാർക്ക് വീട്

നാദാപുരം ഗവൺമെന്റ് ആശുപത്രിക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ