പേരാമ്പ്ര : പേരാമ്പ്രയിലെ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഹസ്ത ചാരിറ്റബ്ൾ ട്രസ്റ്റ് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ കർമ്മം നടത്തി. ഹസ്ത പ്രതിവർഷം 20 വീടുകൾ നിർമ്മിച്ചു നൽകുന്നതിൽ രണ്ടാമത്തെ വീടിൻ്റെ തറക്കല്ലിടലാണ് നടത്തിയത്. കൂത്താളി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ പേരാമ്പ്ര കുന്നുമ്മൽ ബിന്ദുവിനും കുടുംബത്തിനുമാണ് വീട് നിർമ്മിക്കുന്നത്. പേരാമ്പ്ര കുന്ന് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന സ്നേഹവീടിൻ്റെ തറക്കല്ലിടൽ കർമ്മം മുൻ എം പി കെ. മുരളീധരൻ നിർവ്വഹിച്ചു. ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. ഹസ്ത സെക്രട്ടറി ഒഎം. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു . മലബാർ ഗോൾഡ് ഡയറക്ടർ കെ. ഇമ്പിച്ച്യാലി മുഖ്യാതിഥിയായിരുന്നു. സത്യൻ കടിയങ്ങാട്, കെ. മധുകൃഷ്ണൻ, കെ. ഗോകുൽദാസ് , ജിതേഷ് മുതുകാട്, ബി.എം അശ്വനി , എൻ.കെ. കുഞ്ഞബ്ദുള്ള, മോഹൻദാസ് ഓണിയിൽ, ടി.പി. പ്രഭാകരൻ, മല്ലിക രാമചന്ദ്രൻ, വി.പി. മോഹനൻ, മണി കാപ്പുങ്കര, കെ.എം രവി, പി. പത്മിനി, തുടങ്ങിയവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ രവീന്ദ്രൻ കേളോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് രാജൻ. കെ. പുതിയേടത്ത് നന്ദിയും പറഞ്ഞു.