അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ കൃഷി ചെയ്ത ചെണ്ട് മല്ലിയുടെ വിളവെടുപ്പു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതി പ്രകാരം അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ കൃഷി ചെയ്ത ചെണ്ട് മല്ലിയുടെ വിളവെടുപ്പു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
അഭയം ജനറൽ സിക്രട്ടറി മാടഞ്ചേരി സത്യനാഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ സി.ലതിക ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓഡിനേറ്റർ ശ്രീമതി കെ.വി ദീപ, കെ.പി ഉണ്ണി ഗോപാലൻ മാസ്റ്റർ, ബാലകൃഷ്ണൻ പൊറോളി, തരുൺ കുമാർ എന്നിവർ സംസാരിച്ചു. ടി ഗിരിജ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.