പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓർമ്മകളിൽ വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം.റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉൽ അവ്വല്‍ മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. കേരളത്തിലെ മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ചാണ് മിലാദ് ആഘോഷം. പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൌലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്. റബീഉൽ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ മിലാദ് പരിപാടികള്‍ തുടരും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

Next Story

പൂക്കാട് ഗൾഫ്റോഡ് കളരിപറമ്പിൽ രാഘവൻ അന്തരിച്ചു

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 25

മാന്ധാതാവിന്റെ പുത്രൻ? സുസന്ധി   സുസന്ധിയുടെ പുത്രന്മാർ ? ധ്രുവസന്ധി, പ്രസേന ജിത്ത്   ധ്രുവസന്ധിയുടെ പുത്രൻ? ഭരതൻ   ഭരതൻ്റെ

RIFFK ഓപ്പൺ ഫോറങ്ങൾക്ക് തുടക്കം സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറങ്ങൾക്ക് തുടക്കമായി. കൈരളി തിയേറ്റർ അങ്കണത്തിലെ ഷാജി

കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാനില്ല.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

1. ബ്രിട്ടീഷുകാർക്ക് മലബാറിൻ്റെ ആധിപത്യം ലഭിച്ച ഉടമ്പടി ഏതാണ്, ആരുമായിട്ടാണ് ഈ ഉടമ്പടി ഒപ്പുവച്ചത് ശ്രീരംഗപട്ടണം ഉടമ്പടി, ടിപ്പുസുൽത്താൻ   2.

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. 2026ൽ വരാനിരിക്കുന്ന