നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്ന് ആരോഗ്യ വകുപ്പ് സർവേ തുടങ്ങും

നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്ന് ആരോഗ്യ വകുപ്പ് സർവേ തുടങ്ങും. വീടുകൾ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താൻ വേണ്ടിയാണ് സർവേ. മരിച്ച വിദ്യാർത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്മെൻ്റ് സോണാക്കി ഇന്നലെ ജില്ലാ കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ നിപ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങളും ഏർപെടുത്തിയിട്ടുണ്ട്. 

ഈ വാർഡുകളിൽ ഇന്നത്തെ നബിദിന ഘോഷയാത്രക്കും വിലക്കുണ്ടാവും. തിരുവാലി പഞ്ചായത്തിലാകെ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 

Leave a Reply

Your email address will not be published.

Previous Story

മയക്കു മരുന്ന് സംഘത്തിൻ്റെ കുത്തേറ്റ് പാറന്നൂർ സ്വദേശിക്ക് പരിക്ക്

Next Story

എരഞ്ഞിപ്പാലം ബൈപാസിൽ ബൈക്ക് കൈവരിയില്‍ ഇടിച്ചു വിദ്യാര്‍ഥി മരിച്ചു

Latest from Local News

വടക്കെ പൂക്കാട്ടിൽ രഞ്ജിത്തിൻ്റെ ചികിത്സക്കായി സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന വടക്കേ പൂക്കാട്ടിൽ രഞ്ജിത്തിൻ്റെ (ഉണ്ണി -50) ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപപൽക്കരിച്ചു.

പ്രിയ സഖി അകലാപ്പുഴ എന്ന, വനജ ബാലകൃഷ്ണൻ കീഴരിയൂർ രചനയും നിർമ്മാണവും നിർവ്വഹിച്ച മ്യൂസിക് ആൽബത്തിന് പുരസ്കാരം

കീഴരിയൂർ : പ്രിയ സഖി അകലാപ്പുഴ എന്ന, വനജ ബാലകൃഷ്ണൻ കീഴരിയൂർ രചനയും നിർമ്മാണവും നിർവ്വഹിച്ച മ്യൂസിക് ആൽബത്തിന് പുരസ്കാരം. അസോസിയേഷൻ

തിരുവങ്ങൂര്‍ ടി പി ദാമോദരന്‍ (റിട്ടയേര്‍ഡ് അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫീസര്‍, കെ.എസ്.ഇബി) അന്തരിച്ചു

തിരുവങ്ങൂര്‍: ടി പി ദാമോദരന്‍ (92), റിട്ടയേര്‍ഡ് അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫീസര്‍, കെ.എസ്.ഇബി. അന്തരിച്ചു. കെ എസ് ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍

ലഹരി – സെക്സ് മാഫിയകൾക്കെതിരെ ‘കവചം’ തീർത്ത് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ്

കുറ്റ്യാടിയെ കാർന്നു തിന്നുന്ന ലഹരി സെക്സ് മാഫിയകൾക്കെതിരെ ‘കവചം’ തീർത്ത് യൂത്ത് കോൺഗ്രസ്. രാസലഹരി നൽകി പതിനഞ്ച് കാരനെ ലൈംഗികമായി പീഡിപ്പിച്ച

ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്കൂളിന് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതി ഫണ്ടുപയോഗിച്ച് നവീകരിച്ച ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും നഗരസഭ അധ്യക്ഷ