കൊയിലാണ്ടി: സമൂഹത്തിൻ്റെ ധാർമ്മികവും സാംസ്കാരികവുമായ പുനരുജ്ജീവനത്തിന് കരുത്ത് പകരുന്നതിന് മദ്റസാ അധ്യാപകർ നേതൃ പരമായ പങ്ക് വഹിക്കണമെന്ന ആഹ്വാനത്തോടെ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മദ്റസാ അധ്യാപക സമ്മേളനം സമാപിച്ചു. സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന മദ്റസയുടെയും, അധ്യാപകരുടെയും ശാ ക്തീകരണം ലക്ഷ്യമാക്കിയാണ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന തല മദ്റസാ അധ്യാപക സമ്മേളനം കൊയിലാണ്ടിയിൽ സംഘടിപ്പിച്ചത്.
സമൂഹത്തിൽ വർധിച്ചു വരുന്ന അധാർമിക പ്രവണതകൾക്കും ലഹരി ഉപയോഗ ത്തിനുമെതിരെ ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് ധാർമിക ശിക്ഷണം നൽകുകയെ ന്നതാണ് പരിഹാരം. ആയതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളും സംവിധാന ങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സമ്മേളനം വിലയിരുത്തി. സമൂഹത്തിൽ ദുർബലപ്പെട്ടു വരുന്ന ധാർമ്മിക ബോധം ശക്തിപ്പെടുത്തുവാനും, വിശ്വാസ്യതയും, മാതൃകയും സൃഷ്ടിച്ചെടുക്കുവാനും അധ്യാപക സമൂഹത്തിന് സാധിക്കേണ്ടതുണ്ട്.

അധ്യാപനവൃത്തിയുടെ പ്രവാചക മാതൃകകൾ, മദ്റസ: നവോത്ഥാനത്തിന്റെ വിപ്ലവ ജ്വാല, കുഞ്ഞുമനസ്സും ആദർശ പഠനവും, സാമൂഹ്യനിർവതിയിൽ അധ്യാപകന്റെ പങ്ക്, ആൽഫാ ജനറേഷൻ അധ്യാപനവും സമീപനവും, മതപഠനവും മുൻഗാമികളുടെ സമീപനവും, അധ്യാപകൻ: വ്യക്തിത്വവും ജീവിതവും തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.
വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഹുസൈൻ കാവനൂർ അധ്യക്ഷത വഹിച്ചു.. ലജ്നത്തുൽ ബഹൂഥിൽ ഇസ്‌ലാമിയ്യഃ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം എന്നത് കേവലം തൊഴിൽ നേടാനുള്ള ഉപാധി മാത്രമല്ലെന്നും നന്മയുള്ള മനസ്സിൻ്റെ ഉടമകളായി വളരാണെന്നും കൂടി പുതിയ തലമുറയെ ബോധ്യപ്പെടുത്താൻ അധ്യാപകർക്ക് സാധിക്കണമെന്നും കുഞ്ഞിമുഹമ്മദ് മദനിപറപ്പൂർ പറഞ്ഞു. ബഹ്ജ പ്രീമദ്റസ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജന: സെക്രട്ടറി ടി.കെ അശ്റഫ്, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നാസിർ ബാലുശ്ശേരി, വി പി ഇബ്രാഹീം കുട്ടി,പ്രൊഫ. ഹാരിസ്ബ്‌നു സലീം, ഫൈസൽ മൗലവി, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി, ഡോ. ജൗഹർ മുനവ്വർ, മുജീബ് ഒട്ടുമ്മൽ,ഡോ ഷിയാസ് സ്വലാഹി, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംജാസ് കെ അബ്ബാസ്, അജ്മൽ ഫൗസാൻ, ഇർഫാൻ സ്വലാഹി, വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സർഗ വസന്തം ലോഗോ പ്രകാശനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ സജ്ജാദ് നിർവഹിച്ചു.ബഹ്ജ പ്രീ മദ്റസാ ബുക്സ് ലോഞ്ചിംഗ് വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് ഏലാങ്കോടും ഡോക്യുമെന്ററി പ്രകാശനവും, വിസ്ഡം ബാലവേദി കൗതുകച്ചെപ്പ് പ്രകാശനവും നാസർ ബാലുശേരിയും നിർവഹിച്ചു.
വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം,കെ അബ്ദുൽ നാസർ മദനി പൂനൂർ, കെ ജമാൽ മദനി, അഡ്വ. കെ.പി. പി അബൂബക്കർ പ്രസംഗിച്ചു. അശ്റഫ് വെൽക്കം, സി. പി. അബ്ദുല്ല, ഉമ്മർ കാപ്പാട്, പി.പി. അബൂബക്കർ, ബി.എച്ച് അഹമ്മദ്, അബ്ദുല്ല ഹാജി മുയിപ്പോത്ത്,മൊയ്തു കുഞ്ഞിപ്പള്ളി, മുജാഹിദ് ബാലുശ്ശേരി വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി,വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മൂനിസ് അൻസാരി സംബന്ധിച്ചു.
