നബിദിന സന്ദേശ റാലിയോടെ സമാപിച്ചു

മേപ്പയൂർ:ചാവട്ട് മഹല്ല്കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രവാചകൻ പ്രകൃതവും പ്രഭാവവും എന്ന റബീഅ കാമ്പയിന്റെ ഭാഗമായി നാലു ദിവസം നീണ്ടു നിന്ന പരിപാടി നബിദിന സന്ദേശ റാലിയോടെ സമാപിച്ചു.സമാപന സമ്മേളനം സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ പി കുഞ്ഞമ്മത് അധ്യക്ഷനായി.സദർ മുഅല്ലിം വി.കെ ഇസ്മായിൽ മന്നാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി.സ്വാഗത സംഘം വൈസ് ചെയർമാൻ പി അബ്ദുറഹിമാൻ സ്വാഗതവും,ട്രഷറർ പി അബ്ദുളള നന്ദിയും പറഞ്ഞു.സി.കെ മൊയ്തി ഹാജി,നജീബ് മന്നാനി,പി.കെ കുഞ്ഞമ്മത് മുസ് ല്യാർ,ഷാഹുൽഹമീദ് മുസ് ല്യാർ,മുഹമ്മദലി മൗലവി സംസാരിച്ചു.പ്രവാചകൻ പ്രകൃതവും പ്രഭാവവും എന്ന വിഷയത്തെ അധികരിച്ച് തൻസീർ ദാരിമി കാവുന്തറ പ്രമേയ പ്രഭാഷണം നടത്തി.മൗലിദ് പാരായണവും,മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടിയും നടന്നു.തുടർന്ന് പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി.

Leave a Reply

Your email address will not be published.