അടിപ്പാത ലഭിക്കാൻ മരണം വരെ പോരാട്ടം തിക്കോടിക്ക് ഇത് കറുത്ത ഓണം

തിക്കോടിയിൽ ദേശീയപാത അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തുന്ന സമരം കൂടുതൽ ശക്തി പ്രാപിക്കുന്നു. റെയിൽവേ സ്റ്റേഷൻ, ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി,ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ്, കോടിക്കൽ ഫിഷ് ലാൻഡിങ് സെൻറർ,എഫ്. സി .ഐ ഗോഡൗൺ, പാലൂർ എൽ പി സ്കൂൾ, കോടിക്കൽ യുപി സ്കൂൾ എന്നിവ റോഡിൻറെ പടിഞ്ഞാറുഭാഗത്തും, ഗ്രാമപഞ്ചായത്ത് ഓഫീസ്, സികെജി മെമ്മോറിയൽ ഹൈസ്കൂൾ, തിക്കോടി യൻ സ്മാരക ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെൻറ് ആശുപത്രി, വിവിധ ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നിവ റോഡിൻറെ കിഴക്കുഭാഗത്തും സ്ഥിതി ചെയ്യുന്ന നിലവിലെ അവസ്ഥയിൽ, റോഡ് മുറിച്ചു കടക്കാൻ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ രണ്ടു വർഷമായി സമരം നടത്തിക്കൊണ്ടിരിക്കുകയാണ്.

എംപി ,എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും എൻ.എച്ച് അധികൃതർക്കും പലതവണ നിവേദനം കൊടുത്തിട്ടും ഫലം കാണാത്ത സാഹചര്യത്തിൽ, കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു.

തിരുവോണ നാളിൽ രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന പട്ടിണി സമരത്തിൽ 250 പേർ പങ്കെടുത്തു . കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നടപടികൾ അവസാനിപ്പിച്ച് അടിപ്പാത അടിയന്തരമായി അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു . വിദ്യാർത്ഥികൾക്ക് വേണ്ടി അഫ്ര ഫാത്തിമ എംഎൽഎക്ക് നിവേദനം നൽകി. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി.ചെയർമാൻ വി .കെ അബ്ദുൽ മജീദ് അധ്യക്ഷതവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.ദുൽഖിഫിൽ, സ്ഥിരം സമിതി അധ്യക്ഷരായ ആർ.വിശ്വൻ ,കെ .പി ഷക്കീല, മെമ്പർമാരായ എൻ .എം .ടി അബ്ദുല്ല കുട്ടി ,ബിനു കരോളി, ബ്ലോക്ക് മെമ്പർ പി വി. റംല , മൂടാടി പഞ്ചായത്ത് മെമ്പർ ഹുസ്ന എന്നിവർ ആശംസകൾ അർപ്പിച്ചു

സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി, വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരായ ഡി.ദീപ, ജയചന്ദ്രൻ തെക്കെ കുറ്റി ,സി .ഹനീഫ മാസ്റ്റർ,ബിജു കളത്തിൽ, സഹദ് പുറക്കാട്, പി .കെ ശശി, ടി. പി പുരുഷോത്തമൻ ,കെ .കെ ചന്ദ്രൻ ,കെ കെ ഹംസ കുന്നുമ്മൽ, ഭാസ്കരൻ തിക്കോടി, എൻ.പി. മുഹമ്മദ് ഹാജി ,നദീർ തിക്കോടി ,പി.ടി. സുബൈർ ,കാട്ടിൽ മുഹമ്മദലി, ടി .കെ അബ്ദുറഹിമാൻ, രാമദാസൻ കീഴരീക്കര വിദ്യാർത്ഥി പ്രതിനിധികളായ നാദിർ പള്ളിക്കര, ദിൽജിത്ത് സി .കെ എന്നിവർ സംസാരിച്ചു. പ്രശസ്ത എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടി വി കെ അബ്ദുൽ മജീദിന് നാരങ്ങാനീര് നൽകി നിരാഹാര സമരം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കരിപ്പൂരിൽ നിന്നുള്ള 2 എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

Next Story

നബിദിന സന്ദേശ റാലിയോടെ സമാപിച്ചു

Latest from Main News

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.  ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി; ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി, സംഘടനാ ചുമതല നെയ്യാറ്റിൻകര സനലിന്, ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്. വർക്കിംഗ് പ്രസിഡണ്ടുമാർക്ക്

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ