പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നത് നവ വിദ്യാർത്ഥികൾക്കുള്ള പ്രചോദനം ആകണം; ഇബ്രാഹിം തിക്കോടി

ലോവർ പ്രൈമറി വിദ്യാലയത്തിന്റെ ചവിട്ടുപടികൾ താണ്ടി വിജയത്തിൻറെ നെറുകയിൽ എത്തി നിൽക്കുന്ന പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ പൊന്നോണ നാളിൽ ആദരിച്ചു . തിക്കോടി പാലൂർ ലോവർ പ്രൈമറി സ്കൂളിൽ വെച്ചു നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നത് നവവിദ്യാർഥികൾക്കുള്ള പ്രചോദനം ആകണമെന്നും, വിജയത്തിലേക്കുള്ള വെട്ടമായത് മാറണമെന്നും മുഖ്യാതിഥിയും എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി. പി.ടി.എ പ്രസിഡണ്ട് രേഷ്മ രാജേഷ് അധ്യക്ഷത വഹിച്ചു .പ്രധാന അധ്യാപിക വീണ ഗംഗാധരൻ സ്വാഗതം പറഞ്ഞു .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി ഷക്കീല, മുൻ പ്രധാന അധ്യാപിക ആമിന ടീച്ചർ എന്നിവർ സംസാരിച്ചു.

നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എം.ബി .ബി.എസ്
പ്രവേശനം ലഭിച്ച പാർവ്വണ വി .എച്ച് ,പ്ലസ് ടു ജേതാവ് ഋതു പർണദേവ്,എൽ.എസ്.എസ് പരീക്ഷയിൽ മികവ് നേടിയ മുഹമ്മദ് ജലാൽ, തന്മയ ബി.ആർ, എസ്.എസ്.എൽ.സി പരീക്ഷയിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച അഞ്ചൽ കെ.എസ്,അവനീത് കെ.എസ്,കൃഷ്ണാനന്ദ കെ.,ലുലു സഹീർ,റിദാൻ മുനീർ ടി.കെഎന്നിവരെ ചടങ്ങിൽ ആദരിച്ചു

Leave a Reply

Your email address will not be published.

Previous Story

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

സമൃദ്ധി കേരളം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്-അപ്പ് ലോണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ ചെലവഴിച്ചു -മന്ത്രി മുഹമ്മദ് റിയാസ്

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി

ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രം തിരുമുറ്റം കരിങ്കല്ല് പതിക്കല്‍ തുടങ്ങി

ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം

താമരശ്ശേരിയിൽ എക്‌സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങി യുവാവ്

കോഴിക്കോട്: താമരശ്ശേരിയിൽ എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടി