മയക്കു മരുന്ന് സംഘത്തിൻ്റെ കുത്തേറ്റ് പാറന്നൂർ സ്വദേശിക്ക് പരിക്ക്

നരിക്കുനി : മയക്കു മരുന്ന് സംഘത്തിൻ്റെ അക്രമങ്ങളെ തടയാൻ ശ്രമിച്ച നരിക്കുനി പാറന്നൂർ സ്വദേശി തെക്കെ ചെനങ്ങര ടി സി ഷംവീലിനാണ് കൊണ്ട് കുത്തേറ്റത്. തലക്ക് സാരമായി പരിക്ക് പറ്റിയതിനെ തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികത്സയിലാണ്. ‘ 

ബസ് ഡ്രൈവറായ ഷംവീൽ നരിക്കുനി കുമാരസാമി റോഡിലെ പെട്രോൾ പമ്പിൽ നിന്ന് തൻ്റെ വാഹനത്തിൽ ഇന്ധനം നിറച്ച് വരുമ്പോൾ പമ്പിന് സമീപമുള്ള റോഡിൽ വെച്ച്  രാത്രി ഒൻപത് മണിക്കാണ് സംഭവം നടന്നത്. സ്വബോധമില്ലാതെ നിയന്ത്രണ രഹിതമായി മയക്കുമരുന്ന് ലഹരിയിലായ മൂന്ന് യുവാക്കൾ കാർ ഓടിച്ച് മറ്റു വാഹനങ്ങളെ തട്ടിച്ച് നിർത്താതെ പോയതുമായി ബന്ധപ്പെട്ട് കയ്യാങ്കളിയുണ്ടായതിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന പാറന്നൂർ മാമ്പറ്റമ്മൽ ജാസിഫ് എന്ന യുവാവ് ഷംവീലിനെ കുത്തിയത്. പ്രതിയായ ഇദ്ദേഹത്തിനെതിരെ നേരെത്തെയും സമാനമായ കേസുണ്ടായതായി പറയുന്നുണ്ട് മറ്റുള്ള യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല

കാറിലുണ്ടായിരുന്നവർ മയക്കു മരുന്ന് വിതരണ സംഘത്തിലെ കരിയർമാരാണെന്ന് പറയപ്പെടുന്നു. എം ഡി എം എ അടക്കമുള്ള മാരക മയക്കുമരുന്ന് കൾ ഉണ്ടായതിനാലാണ് കാർ നിർത്താതെ പോയതെന്നും കയ്യാങ്കളിക്കിടെ കാറിൽ നിന്ന് ഒരു പൊതി മാറ്റിയതായും സംഭവം കണ്ടു നിന്നവർ പറയുന്നുണ്ട് പോലീസ് എത്തുമ്പോഴെക്കും യുവാക്കൾ രക്ഷപ്പെട്ടു

KL 13 L 3178 നമ്പർ മാരുതി കാർ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് ഗൾഫ്റോഡ് കളരിപറമ്പിൽ രാഘവൻ അന്തരിച്ചു

Next Story

നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്ന് ആരോഗ്യ വകുപ്പ് സർവേ തുടങ്ങും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്