വീണ്ടും ചരിത്രം സൃഷ്ടിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; എം എസ് സി ക്ലോഡ്‌ ഗിറാര്‍ഡേറ്റ് വിഴിഞ്ഞത്ത് നങ്കൂരമിട്ടു

വീണ്ടും ചരിത്രം സൃഷ്ടിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഭീമൻ കപ്പലായ എം എസ് സി ക്ലോഡ്‌ ഗിറാര്‍ഡേറ്റ് വിഴിഞ്ഞം തുറമുഖത്തിന്‍റെ പുറം കടലില്‍ നങ്കൂരമിട്ടു. (MSC Claude Girardet docks in Vizhinjam port)

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലിനെ തുറമുഖത്തേക്ക് അടുപ്പിച്ചത്. മലേഷ്യയിൽ നിന്നാണ് കപ്പലെത്തിയത്. ആദ്യഘട്ടത്തിൽ 800 മീറ്ററാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പൂർത്തിയായത്. തുറമുഖത്തെത്തുന്ന ക്ലോഡ്‌ ഗിറാര്‍ഡേറ്റ് ഇതിൻ്റെ പകുതിയിലധികവും കയ്യടക്കും.

കപ്പലിൻ്റെ കണ്ടെയ്‌നർ ശേഷി 24116 ടി ഇ യു ആണ്. 399 മീറ്റര്‍ നീളവും, 61.5 മീറ്റർ വീതിയുമുള്ള കപ്പലിൻ്റെ ആഴം 16.7 മീറ്ററാണ്. കുറച്ചു കണ്ടെയ്‌നറുകൾ ഇറക്കുകയും, കയറ്റുകയും ചെയ്യുന്ന കപ്പൽ വൈകുന്നേരത്തോടെ തന്നെ തുറമുഖം വിടുമെന്ന് തുറമുഖ അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.