കേരളത്തിനകത്തും പുറത്തും ഒട്ടേറെ മലയാള നാടകവേദികളിൽ രംഗപടവും ചായവും ചമയവും തീർക്കുകയും ആഘോഷ നഗരികളെ വർണാഭമാക്കുകയും ചെയ്ത ചിത്രകലാ പ്രതിഭ ശശി കോട്ട് അന്തരിച്ചു പി വത്സലയുടെ നെല്ല് “നോവലിനെ അവലംബിച്ച് പൂക്കാട് കലാലയം അവതരിപ്പിച്ച നെല്ല് നാടകത്തിന്റെ രംഗപടത്തിന് സംസ്ഥാ സർക്കാറിന്റെ സംഗീത നാടക അക്കാഡമി പുരസ്ക്കാരവും ചിത്രകാരൻ കെ ജി ഹർഷൻസ് സ്മാരക പുരസ്ക്കാരവും പൂക്കാട് കലാലയത്തിന്റെ ദാമു കാഞ്ഞിലശ്ശേരി സ്മാരക പുരസ്ക്കാരവും പൂന്തുരുത്തി മാധവ പണിക്കരുടെ സ്മരണയിൽ ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ കലാപ്രവർത്തകനുള്ള മാധവീയം പുരസ്ക്കാരവും നേടിയിട്ടുണ്ട് മനോജ് നാരായണൻ, ഗോപിനാഥ് കോഴിക്കോട്, പ്രദീപ് കുമാർ കാവുന്തറ, ശശി നാരായണൻ, സതീശ് കെ സതീഷ്, ഇബ്രാഹിം വെങ്ങര, ജയപ്രകാശ് കുളൂർ എന്നീ പ്രശസ്ത സംവിധായകരുടെ നാടകങ്ങൾക്ക് ശശി കോട്ട് രംഗപടമൊരുക്കിയിട്ടുണ്ട്. പുരാണനാടകങ്ങൾക്കും സമൂഹ്യ നാടകങ്ങൾക്കും രംഗപടവും ചായം ചമയവും ഒരുക്കുന്നതിൽ അഗ്രഗണ്യനായിരുന്നു വെള്ളിയാഴ് വൈകീട്ട് അരങ്ങൊഴിഞ്ഞ ഈ നിസ്വാർത്ഥ കലാകാരൻ പൂക്കാട് കലാലയത്തിന്റെ പ്രോഗ്രാം സെക്രട്ടറി, പ്രവർത്തസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ധേഹം പൂക്കാട് കലാലയത്തിന്റെ സ്താപക കാല അംഗമാണ് കാനത്തിൽ ജമീല എം എൽ എ, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി ശനിയാഴ്ച രാവിലെ സംസ്ക്കാരത്തിന് ശേഷം പൂക്കാട് കലായത്തിൽ അനുശോചന യോഗം നടക്കും
Latest from Uncategorized
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി
മാനവ സമൂഹത്തിൽ വൻ ദുരന്തമായി മാറിയിട്ടുള്ള ലഹരി ഉപയോഗത്തിൻ്റെ ന്യൂനതകളെ കുറിച്ച് വിദ്യാർത്ഥി സമൂഹത്തെ ബോധവന്മാരാക്കുന്നതിനു വേണ്ടി ലഹരി വിരുദ്ധ പാഠ്യപദ്ധതിയിൽ
നന്തി ലൈബ്രറി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നന്തി ടൗണില്‍ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. നാടക രചയിതാവും സാഹിത്യ കാരനുമായ ചന്ദ്രശേഖരന് തിക്കോടി ഉദ്ഘാടനം
മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന വി.എൻ. കെ.ഇബ്രാഹിം, വടക്കയിൽ (നൊച്ചാട് ജുമാമസ്ജിദിനു സമീപം) നിര്യാതനായി. എന്നും നൊച്ചാട് ജുമാമസ്ജിദിലെ സ്ഥിര
അത്തോളി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം നടത്തിയ ബാലകലോൽസവം ആഹ്ലാദമായി. കെ.കെ. ആര്യ ( മലയാള ഉപന്യാസം), ആർ.എം.ദേവനന്ദ (കവിതാരചന), വി.എം.ചന്ദ്രകാന്ത് (ചലചിത്ര