പരീക്ഷയുടെ എല്ലാ മൂല്യവും ഇല്ലാതാക്കുന്ന രീതിയിൽ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള ഓണ പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർത്തി പരീക്ഷയുടെ തലേ ദിവസം തന്നെ യൂട്യൂബ് ചാനലുകളും സ്വകാര്യ ട്യൂഷൻ സെന്ററുകളും വഴി കുട്ടികളിലേക്ക് എത്തിച്ചു നൽകുന്നതിൽ കെ.എസ്.യു പ്രതിഷേധിച്ചു
ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത് സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസ്സെടുക്കുന്ന അദ്ധ്യാപകരും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുമാണെന്ന് ജില്ലാ പ്രസിഡണ്ട് വി.ടി. സൂരജ് കുറ്റപ്പെടുത്തി.
സ്വകാര്യ ട്യൂഷൻ സെന്ററുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച (ഇന്ന്)രാവിലെ 10.ന് ഡി.ഡി.ഇ ഓഫീസിന് മുന്നിൽ കെ.എസ്.യൂ പ്രതിഷേധ പരിപാടി സംഘടിപ്പിക്കനുമെന്ന് വി.ടി സൂരജ് പറഞ്ഞു.