എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓപ്​ഷൻ കൺഫർമേഷൻ 18 വരെ

എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​മെ​ന്‍റി​ന്​ പ​രി​ഗ​ണി​ക്കാ​നു​ള്ള ഓ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ഈ മാസം 18ന്​ ​രാ​ത്രി 11.59 വ​രെ പ്ര​വേ​ശ​ന​പ​രീ​ക്ഷാ കമ്മീഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റി​ലൂ​ടെ ന​ട​ത്താം. ര​ണ്ടാം അ​ലോ​ട്ട്​​മെ​ന്‍റി​ന്​ പ​രി​ഗ​ണി​ക്കാ​ൻ ഓ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. ക​ൺ​ഫ​ർ​മേ​ഷ​നു​ശേ​ഷം ഹ​യ​ർ ഓ​പ​ഷ്​​ൻ പു​നഃ​ക്ര​മീ​ക​ര​ണം, ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദാ​ക്ക​ൽ എ​ന്നി​വ​ക്കു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​കും. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഓ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച പ്ര​വേ​ശ​നം നി​ല​നി​ൽ​ക്കും. ഇ​വ​രെ ഹ​യ​ർ​ഓ​പ്​​ഷ​നി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കാ​ൻ ഓ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കും ഓ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​തെ​ങ്കി​ലും മെ​ഡി​ക്ക​ൽ/ ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ ​സീ​റ്റി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ സെ​പ്​​റ്റം​ബ​ർ 18ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ വി​ടു​ത​ൽ നേ​ടാം. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്നു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മെ​ന്‍റി​ൽ പ​​ങ്കെ​ടു​പ്പി​ക്കി​ല്ല. സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ പാ​ല​ക്കാ​ട് വാ​ള​യ​ർ​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഹൈ​കോ​ട​തി​യു​ടെ അ​ന്തി​മ ഉ​ത്ത​ര​വി​നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ​ക്കും വി​ധേ​യ​മാ​യി​രി​ക്കും. ഓ​പ്​​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടാം താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്​​മെ​ന്‍റ്​ 19നും ​അ​ന്തി​മ അ​ലോ​ട്ട്​​മെ​ന്‍റ്​ 20നും​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ 21 മു​ത​ൽ 26ന്​ ​വൈ​കീ​ട്ട്​ നാ​ലു​വ​രെ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം. ​ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​ർ: 0471 2525300.

Leave a Reply

Your email address will not be published.

Previous Story

കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിത പ്രദേശങ്ങളിലെ വായ്പകള്‍ എഴുതിത്തള്ളും

Next Story

പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ശശി കോട്ട് അന്തരിച്ചു

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 25

മാന്ധാതാവിന്റെ പുത്രൻ? സുസന്ധി   സുസന്ധിയുടെ പുത്രന്മാർ ? ധ്രുവസന്ധി, പ്രസേന ജിത്ത്   ധ്രുവസന്ധിയുടെ പുത്രൻ? ഭരതൻ   ഭരതൻ്റെ

RIFFK ഓപ്പൺ ഫോറങ്ങൾക്ക് തുടക്കം സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറങ്ങൾക്ക് തുടക്കമായി. കൈരളി തിയേറ്റർ അങ്കണത്തിലെ ഷാജി

കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാനില്ല.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

1. ബ്രിട്ടീഷുകാർക്ക് മലബാറിൻ്റെ ആധിപത്യം ലഭിച്ച ഉടമ്പടി ഏതാണ്, ആരുമായിട്ടാണ് ഈ ഉടമ്പടി ഒപ്പുവച്ചത് ശ്രീരംഗപട്ടണം ഉടമ്പടി, ടിപ്പുസുൽത്താൻ   2.

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. 2026ൽ വരാനിരിക്കുന്ന