നന്തി ബസാർ: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ രണ്ടര വർഷത്തോളമായി നടന്നുവരുന്നസമരം പോലീസിനെ ഉപയോഗിച്ച് അതിക്രൂരമായി അടിച്ചമർത്താനുള്ള ഹൈവേ അതോറിറ്റിയുടെ ശ്രമത്തിന്റെ ഭാഗമായി,സമര പന്തൽ പൊളിച്ചുമാറ്റി സമരനേതാക്കളെയും,നാട്ടുകാരെയും മർദ്ദിച്ച പോലീസ് നടപടിയെ ഗ്ലോബൽ തിക്കോടിയൻസ് ഫോറം ഗ്ലോബൽ കമ്മിറ്റി ശക്തമായ അപലപിച്ചു.
ഒരു പ്രദേശത്തെ ആകമാനം പുറംലോകവുമായി ബന്ധപ്പെടാനാവാത്ത നിലയിൽ സഞ്ചാര സ്വാതന്ത്ര്യം പൂർണമായും നിഷേധിക്കുന്ന തരത്തിലുള്ള റോഡ് വികസനവും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അധികാരികളെ ബോധ്യപ്പെടുത്തി സമാധാനപരമായ സമരപരിപാടികളുമായി പോർമുഖത്തുള്ള ആക്ഷൻ കമ്മിറ്റി പ്രവർത്തകർക്ക് അധികാരികൾ കൊടുത്ത ഉറപ്പ് ലംഘിക്കുന്ന തരത്തിലുള്ള കുറ്റകര മായ നടപടിയാണ് ഉണ്ടായിട്ടുള്ളതെന്ന് ഗ്ലോബൽ കമ്മിറ്റി വിലയിരുത്തി.പ്രശ്ന പരിഹാരത്തിന് ദേശീയ പാത അതോറിറ്റിയുടെ ഭാഗത്ത് നിന്ന്ജനവികാരം മാനിക്കുന്നതരത്തിലുള്ള നടപടികൾ ഉണ്ടാവണമെന്ന് ആവശ്യ പ്പെടുകയും ചെയ്തു.