ഹെൽത്ത് സബ്സെൻ്റർ എടവരാട് നിന്നും മാറ്റരുത്. പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി ആക്ഷൻ കമ്മിറ്റി

/

പേരാമ്പ്ര: കഴിഞ്ഞ 40 വർഷത്തോളമായി എടവരാട് ചേനായി അങ്ങാടിക്കടുത്ത് ജസ്റ്റീസ് ചേറ്റൂർ ശങ്കരൻ നായർ സൗജന്യമായി നൽകിയ സ്ഥലത്ത് പ്രവർത്തിച്ച് വരുന്ന ഹെൽത്ത് സബ്സെൻ്റർ എരവട്ടൂരിലേക്ക് മാറ്റാനുള്ള പേരാമ്പ്ര പഞ്ചായത്ത് അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവരാട് നിവാസികൾ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
നാലു പതിറ്റാണ്ടായി എടവരാട്, കൈപ്രം നിവാസികളായ ഗർഭിണികൾ, വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ, ജീവിതശൈലീ രോഗികൾ എന്നിവരുടെ ആശ്രയ കേന്ദ്രമാണ് എടവരാട് സബ് സെൻ്റർ. ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള കുത്തിവെപ്പുകൾ, വാക്സിനുകൾ നൽകി വരുന്നതും പ്രമേഹം, പ്രഷർ തുടങ്ങിയവയുടെ ടെസ്റ്റുകളും നടക്കുന്നതോടൊപ്പം എല്ലാ വെള്ളിയാഴ്ചയും ഡോക്ടറുടെ പരിശോധനയും സൗജന്യ മരുന്നുകളും ലഭിക്കുന്നു, നൂറിലധികം രോഗികൾ ഡോക്ടറുള്ള ഓരോ ദിവസവും ചികിത്സക്കെത്തുന്നു.
കാലപ്പഴക്കത്താൽ മേൽ കെട്ടിടം ജീർണ്ണിച്ചതിനാൽ ഇപ്പോൾ സെൻ്റർ പ്രവർത്തിക്കുന്നത് ചേനായിലെ അൻസാറുൽ ഇസ്ലാം മദ്രസ്സ വാടക മുറിയിലാണ്.
പഴക്കം ചെന്ന സബ് സെൻ്റർ പൊളിച്ചുമാറ്റി പുതിയതു നിർമ്മിക്കാൻ പേരാമ്പ്ര പഞ്ചായത്ത് 18 ലക്ഷം രൂപ വകയിരുത്തിയപ്പോഴാണ് എൻ.എച്ച്.എം (നാഷണൽ ഹെൽത്ത് മിഷൻ) 55 ലക്ഷം രൂപ അനുവദിച്ചത്.
റോഡ് ലവലിൽ മണ്ണെടുത്ത് സ്ഥലം റെഡിയാക്കി ഏൽപ്പിച്ച് കൊടുക്കണമെന്ന എൻ.എച്ച്.എം. ൻ്റെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്ത് ബിൽഡിംഗ് പൊളിച്ചുമാറ്റി മണ്ണെടുത്തപ്പോൾ പാറയായതിനാൽ റോഡ് ലവലിൽ താഴ്ത്താൻ കഴിയാത്തതിനാൽ എരവട്ടൂർ പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം സൗജന്യമായി വാങ്ങി അവിടേക്ക് സെൻ്റർ മാറ്റാൻ നീക്കം നടത്തുകയാണുണ്ടായത്. എടവരാട് ഒന്നും രണ്ടും വാർഡ് ഗ്രാമസഭകളിലൂടെയോ പ്രദേശവാസികളുടെ യോഗം വിളിച്ചോ സെൻ്റെർ മാറ്റുന്ന വിവരം ജനങ്ങളെ അറിയിച്ചിരുന്നില്ല. തുടർന്ന് ജനങ്ങളുടെ പരാതിയെ തുടർന്ന് രണ്ടാം വാർഡ് മെമ്പർ റസ്മിന തങ്കേക്കണ്ടി വിളിച്ചു ചേർത്ത എടവരാട് നിവാസികളുടെ യോഗത്തിൽ ഉദാരമതിയായൊരു വ്യക്തി ചേനായിൽ പൊന്നും വിലയുള്ള സ്ഥലം സബ്സെൻ്ററിനായി നൽകാൻ തയ്യാറായി. തുടർപ്രവർത്തനങ്ങൾക്ക് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. മെമ്പറുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിനെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി. അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ചേനായിൽ പ്രതിഷേധ പ്രകടനവും ബഹുജന കൺവെൻഷനും നടന്നു. ശേഷം ഇന്ന് 13.09.2024 വെളളിയാഴ്ച രാവിലെ 10.30 ന് പേരാമ്പ്ര TB പരിസരത്തുനിന്നും പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും നിവേദനം നൽകി. ആക്ഷൻ കമ്മിറ്റി കൺവീനർ ടി.കെ. കുഞ്ഞമ്മത് ഫൈസി സ്വാഗതം പറഞ്ഞു. വൈ. ചെയർമാൻ സി.രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.സി ജയകൃഷ്ണൻ, കെ. ജലീൽ സഖാഫി, ഇ. പി. സുരേഷ്, പി. സൂപ്പി മൗലവി, കെ.വി. കുഞ്ഞബ്ദുല്ല ഹാജി, ചാലക്കോത്ത് ഉഷ, കെ.പി. ജമീല, ടി.കെ. ബാലക്കുറുപ്പ് പ്രസംഗിച്ചു. പി.പി.അബ്ദു റഹ് മാൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

തിക്കോടിഅടിപ്പാത; പൊലീസ് അധിക്രമത്തെ ഗ്ലോബൽ കമ്മിറ്റി അപലപിച്ചു

Next Story

ഗർഭസ്ഥ ശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു

Latest from Local News

ഈ വർഷത്തെ ത്രിമൂർത്തി സംഗീതോത്സവം മെയ് 18-ന് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കും

ചെങ്ങോട്ടുകാവ്: ഈ വർഷത്തെ ത്രിമൂർത്തി സംഗീതോത്സവം അഷ്ടപദി, പഞ്ചരത്ന കീർത്തനാലാപനo, ഗുരുസ്മരണ, കഥകളി സംഗീതാർച്ചന, ശാസ്ത്രീയ സംഗീത കച്ചേരി തുടങ്ങിയ പരിപാടികളോടെ

മെയ് 20 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക യു ഡി ടി എഫ്

  തൊഴിൽമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും മിനിമം വേതനവും പെൻഷനും നടപ്പാക്കണമെന്നും കർഷക ദ്രോഹനയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി ടി എഫ്

കക്കഞ്ചേരി ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഉളളിയേരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ ആരോഗ്യ ഉപകേന്ദ്രം ഒന്നാം വാര്‍ഡിലെ കക്കഞ്ചേരിയില്‍ സജ്ജമാകുന്നു. പുതിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഏതാണ്ട്

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്