മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണം പൊട്ടിക്കുന്നവരുടെയും കള്ളക്കടത്തുകാരുടെയും വിഹാര കേന്ദ്രം: അഡ്വ:പ്രവീൺകുമാർ

ഈ നാട് പട്ടിണിയിലേക്കും അര രക്ഷിതാവസ്ഥയിലേക്കും നീങ്ങുകയാണെന്നും അഴിമതിയുടെ പ്രളയമാണ് കേരളത്തിലൊന്നും കോഴിക്കോട് ജില്ല കോൺഗ്രസ് പ്രസിഡൻറ് അഡ്വ. കെ.പ്രവീൺകുമാർ. ഒരു വിഭാഗത്തിന് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചരിത്രത്തിൽ ആദ്യമായി ക്ഷേമ പെൻഷൻ ലഭിക്കാതെ ആത്മഹത്യ ചെയ്ത ആളുകളുടെ നാടായി കേരളം മാറി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിനെ, കമ്മീഷൻ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്നതിലേക്ക് അധപതിപ്പിച്ചതാണ് പിണറായി വിജയൻ്റെ എട്ടുവർഷത്തെ നേട്ടമെന്ന് അദ്ദേഹം പരിഹസിച്ചു. ക്രമസമാധാനം പാലന ചുമതലയുള്ള
എ ഡിജിപി കൊലപാതകത്തിനും കള്ളക്കടത്തിനും സ്വർണ്ണം പൊട്ടിക്കുന്നതിനും കൂട്ടുനിൽക്കുന്നു. ഇത്തരക്കാർ വിഹരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. പയ്യോളിയിൽകേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി യുടെ ഓണക്കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കിറ്റ് വിതരണ ഉദ്ഘാടനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻറ് ഇടി പത്മനാഭൻ അധ്യക്ഷത വഹിച്ചു.
പടന്നയിൽ പ്രഭാകരൻ, കെ ടി വിനോദൻ, പി ബാലകൃഷ്ണൻ, സതീഷ് കുന്നങ്ങോത്ത്, പി എം ഹരിദാസ്,
കമല ആർ പണിക്കർ, എടക്കുടി സുരേഷ് ബാബു മാസ്റ്റർ, പി രാജേഷ് മാസ്റ്റർ, സി എം ഗീത ടീച്ചർ, സി കെ ഷഹനാസ്, അൻവർ കായിരിക്കണ്ടി, പി രാമചന്ദ്രൻ നായർ, ഒ ടി ശ്രീനിവാസൻ മാസ്റ്റർ, മായനാരി സുരേന്ദ്രൻ, കെ ഇ രാധാകൃഷ്ണൻ, ടിവി പ്രഭാകരൻ, ടി എൻ എസ് ബാബു, എം പി സുധീഷ് എന്നിവർ പ്രസംഗിച്ചു. ബാബു മുതുവന വീട്ടിൽ സ്വാഗതവും, എം കെ മുകുന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Next Story

നരക്കോട് നടുവിലെ നാഗത്തിങ്കൽ ജാനകി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

COMPCOS  കൊയിലാണ്ടി ഫെസ്റ്റ് 2024 ഡിസംബർ 20 – 2025 ജനുവരി 5

കൊയിലാണ്ടിയിലെ സഹകരണ സ്ഥാപനമായ COMPCOS ൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു കൊയിലാണ്ടി ഫ്ലൈ ഓവറിനു കിഴക്കുവശം മുത്താമ്പി റോഡിലെ പഴയ

വനിതാ ലീഗ് പരിശീലന ക്യാമ്പ് നടത്തി

തുറയൂർ: വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സന്നദ്ധ സേന വളണ്ടിയർ വിംങ്ങിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സേന

മേപ്പയ്യൂരിൽ യു ഡി എഫ് വിജയാരവം നടത്തി

മേപ്പയ്യൂർ: വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുൽ മാംങ്കൂട്ടത്തിലിൻ്റെയും ചരിത്ര ഭൂരിപക്ഷത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ

ജവാന്‍ സുബനിഷിനെ അനുസ്മരിച്ചു

ചെങ്ങോട്ടുകാവ്: ധീര ജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ചേലിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയുംസംഘടിപ്പിച്ചു.കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍