ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക വെളുപ്പെടുത്തലുകളില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക വെളുപ്പെടുത്തലുകളില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം. കമ്മിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയ നടിമാരുടെ മൊഴി രേഖപ്പെടുത്തും. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ഗുരുതര ആരോപണങ്ങളില്‍ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ പഞ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. മൊഴി നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത അഭിനേതാക്കളെ അന്വേഷണ സംഘം നേരിട്ട് കാണും. അതിജീവിതമാര്‍ക്ക് കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമുണ്ടെങ്കിലേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യൂ. കോടതി നിര്‍ദേശിച്ചതെല്ലാം ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം അന്വേഷണ സംഘത്തിന് കൈമാറിയത്. പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് കൈമാറിയത്. ഇതിന് പിന്നാലെ പ്രത്യേക സംഘത്തിന്റെ യോഗവും ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published.

Previous Story

‘കരുതലിന്റെ കൂട്ടോണം’ എസ് എ ആർ ബി ടി എം ഗവ:കോളേജ് പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്‌മയുടെ ഓണാഘോഷം കൊയിലാണ്ടി നെസ്റ്റിനൊപ്പം

Next Story

മുചുകുന്നു സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

Latest from Main News

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി വരാവുന്ന പാക്കേജ് കൂടി ഉൾപ്പെടുത്തി 2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റിയുടെ

വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍

കല്‍പ്പറ്റ:ജില്ലയില്‍ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ്‌ഫെസ്റ്റ്-സീസണ്‍ 3’ ജൂലൈ 12

ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

‘ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ. രാജൻകുമാർ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്