പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രക്കാവ് പൈതൃകപ്പട്ടികയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തൽ യോഗം (PRA) പൊയിൽക്കാവ് യു. പി. സ്കൂളിൽ വച്ചു നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർ രാജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പൊയിൽക്കാവ്ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗം ടി.ഒ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി എം സി അംഗം പി.എ. ജയചന്ദ്രൻ പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. ജില്ലാ ജൈവ വൈവിദ്ധ്യ ബോർഡ് അംഗം ഡോ. മഞ്ജു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗീത കാരോൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് ബി.എം.സി വൈസ് ചെയർമാൻ ഇ. നാരായണൻ നയിച്ച ചർച്ചയിൽ കന്മന ശ്രീധരൻ, ശിവദാസൻ കാവിൽ കുനി, ആരാമം പത്മനാഭൻ, അരുൺ, കെ.ടി രാധാകൃഷ്ണൻ, യുവി മനോജ്, സതീശൻ മനത്താങ്കണ്ടി, ഗംഗാധരൻ എളാട്ടേരി, പരിസ്ഥിതി പ്രവർത്തകരായ ശിവാനി, ചൈതന്യ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. വേണു നന്ദി രേഖപ്പെടുത്തി.