തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി (വൊക്കേഷണൽ ) വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി

തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി (വൊക്കേഷണൽ )വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി പൂ കൃഷിയുടെ വിളവെടുപ്പ് ചടങ്ങ് നടന്നു. ഓണപ്പൂക്കളം ഒരുക്കുവാനും പൂ കൃഷിയുടെ രീതികൾ കുട്ടികളെ പരിചയപ്പെടുത്തുവാനും അത്തരം സർഗാത്മക പ്രവർത്തനങ്ങളിലൂടെ ഓണത്തിൻ്റെ ഭാഗമാവുക എന്നുള്ള ഉദ്ദേശത്തോടുകൂടി നടത്തിയ പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി ദുൽഖിഫിൽ നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് സബീഷ്, കുന്നങ്ങോത്ത് വാർഡ് മെമ്പർ ബിനു കാരോളി, പ്രിൻസിപ്പൽ വി നിഷ, സ്റ്റാഫ് സെക്രട്ടറി ഷിജുകുമാർ ആർ, സജിത്ത് കെ എന്നിവർ സംസാരിച്ചു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ രനീഷ് ഒ.എം അധ്യാപകരായ പ്രകാശൻ സി.എം, അനീഷ് പാലിയിൽ, ബഷീർ .എം, രജീഷ് വി, സത്യൻ.പി,  പ്രചിഷ, അഭിലാഷ് തിരുവോത്ത്, വിനയൻ പി. തുടങ്ങിയ അധ്യാപകരും വിദ്യാർത്ഥി വളണ്ടിയർമാരും ചേർന്ന് നടത്തിയ ചെണ്ടുമല്ലി കൃഷി വൻ വിജയമായിരുന്നു.

Leave a Reply

Your email address will not be published.