നാദാപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഏറെ നഷ്ടമുണ്ടായ വളയം ഗ്രാമപഞ്ചായത്തിലെ മലയോരം ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്. വിലങ്ങാട് കഴിഞ്ഞാൽ ഏറ്റവുമധികം ദുരിതമുണ്ടായത് വളയത്തെ മല മേഖയിലാണ്. കൃഷിനാശവും മണ്ണിടിച്ചിലും ഉണ്ടായി. ആദിവാസി ഊരുകളിലുള്ളവരുൾപെപെടെ ഏറെ ദിവസം കല്ലുനിരയിലും കുറുന്തേരിയിലുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞത്. ഈ മേഖലയിൽ ഇതു വരെ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടില്ല. ദുരന്തബാധിത മേഖലയുടെ പട്ടികയിൽ നിന്നും വളയത്തെ ഒഴിവാക്കിയതിൽ മണ്ഡലം കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടിവ് പ്രതിഷേധിച്ചു .
കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . കാവിൽ പി മാധവൻ മാർഗ രേഖ അവതരിപ്പിച്ചു. കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട് ജില്ലാ ഭാരവാഹികളായ ഇ നാരായണൻ നായർ ,മാക്കൂൽ കേളപ്പൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ്, പി കെ ശങ്കരൻ, കെ കൃഷ്ണൻ മാസ്റ്റർ, ഇ കെ ചന്തമ്മൻ, രവീഷ് വളയം, വി കെ ഗോവിന്ദൻ ,സുനിൽ കാവുന്തറ, തയ്യിൽനാണു , കെ സുശാന്ത്, കെ വരുൺ ദാസ്, വി വി ലാലു ,എ പി ബാബു, സുരേന്ദ്രൻ പി കെ, ടി ഇ കൃഷ്ണകുമാർ, പി പി സിനില, രാജൻ ചന്ദ്രോത്ത്, എന്നിവർ സംസാരിച്ചു.