കർഷകക്ഷേമ വകുപ്പിൻ്റെ പഴങ്ങളും പച്ചക്കറികളും സുലഭമായി നഗരസഭ ടൗൺഹാളിൽ

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി കർഷികചന്ത 2024-25 കൊയിലാണ്ടി മുൻസിപ്പൽ കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ചു .നഗരസഭ ഇ എം എസ് ടൗൺഹാൾ പരിസരത്ത് ആരംഭിച്ച പഴം – പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിരയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.

കർഷർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വിപണി കണ്ടെത്തുന്നതോടൊപ്പം പൊതു ജനങ്ങൾക്ക് ന്യായ വിലയിൽ പച്ചക്കറി ലഭ്യമാക്കുകയുമാണ് വിപണന കേന്ദ്രം ലക്ഷ്യമിടുന്നത് ഇടനിലക്കാരില്ലാതെ കർഷകർക്ക് ലാഭം നേടാനും ഇതുവഴി സാധിക്കും. സെപ്തംബർ 11മുതൽ 14വരെയാണ് ഓണസമൃദ്ധി പച്ചക്കറി ചന്തകൾ പ്രവർത്തിക്കുക.

കൃഷി ഓഫീസർ പി വിദ്യ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ രത്നവല്ലി ,വി പി ഇബ്രാഹിംകുട്ടി ,വത്സരാജ് , കാർഷിക വികസനസമിതി അംഗങ്ങളായ പി കെ ഭരതൻ, ശ്രീധരൻ കന്മനകണ്ടി ,മാധവൻ, കർഷക പ്രതിനിധികൾ ,അസിസ്റ്റന്റ് കൃഷിഓഫീസർ രജീഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ശ്രുതിയെ ചേർത്ത് പിടിക്കാൻ‌ ഇനി ജെൻസൺ ഇല്ല; സംസ്കാരം ഇന്ന്

Next Story

നവീകരിച്ച നിടുമ്പൊയിൽ ഇന്ദിരാഭവന്‍റെയും ചാനത്ത് കുഞ്ഞിക്കണ്ണൻ സ്മാരകഹാളിന്‍റെയും ഉദ്ഘാടനം ഇന്ന് ഷാഫി പറമ്പിൽ എം പി നിർവ്വഹിക്കും

Latest from Local News

യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി

മേപ്പയൂർ: യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം

രാമായണ പാരായണ മത്സരവു രാമായണ പ്രശ്നോത്തരിയും

ചേളന്നൂർ: രാമായണമാസചരണത്തിൻ്റെ ഭാഗമായിഹിന്ദു സേവ സമിതി ഇരുവള്ളൂരിൻ്റെ നേതൃത്വത്തിൽ ഇരുവള്ളൂർ കണ്ടം വെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നരാമായണ പാരായണ മൽസരവും കുട്ടികൾക്കുള്ള

നിറ നിറ… പൊലി പൊലി… ഇല്ലംനിറ. നടേരി ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഞായറാഴ്ച ഇല്ലംനിറ

നടേരി ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഞായറാഴ്ച ഇല്ലംനിറ ചടങ്ങിന് ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലം മിഥുൻ നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി

ജനശ്രീ സുസ്ഥിര വികസന മിഷൻ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ ശില്പശാല ജില്ലാ ചെയർമാൻ എൻ സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ ജനശ്രീ മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.മാറുന്ന ലോകത്ത് പുതിയ തലമുറയെ ഉൾക്കൊള്ളാനും അവർക്ക് വഴികാട്ടികളാകാനും രക്ഷിതാക്കൾക്ക് കഴിയണമെന്നും അദ്ദേഹം