വയോജന പരിപാലനത്തിൽ വ്യത്യസ്തമായ പദ്ധതികളിലൂടെ കൊയിലാണ്ടി നഗരസഭ യുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുന്നു.വയോജന നയം അനുശാസിക്കുന്നക്കുന്ന തരത്തിലുള്ള വിവിധ പദ്ധതികളാണ് കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നഗരസഭയുടെ ഭാഗത്തുനിന്നും വയോജനങ്ങൾക്കായി നടപ്പിലാക്കി വരുന്നത്… ഇതിൽ ഏറ്റവും ശ്രദ്ധേയം പകൽ വീടുകളാണ്.കോമത്തുകാരയിലെ പകൽ വീട് പ്രവർത്തന മികവിൽ സംസ്ഥാനത്തിന് തന്നെ മാതൃകയാണ്… കൂടാതെ പ്രവർത്തനം ആരാഭിക്കാൻ തയ്യാറായി മറ്റു നാല് പകൽവീടുകൾ കൂടെ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങി കഴിഞ്ഞു.പകൽവീട് പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം നീക്കി വച്ചത് 7 ലക്ഷത്തോളം രൂപയാണ്…
എല്ലാ വാർഡുകളിലും വാർഡിലെ മുഴുവൻ വയോ ജനങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച വയോക്ലബ് കളും അവയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന വിവിധ വയോജന മാനസികാരോഗ്യ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്…
വയോജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പ്പെടുത്തുന്നതിനായി കാരണവർക്കൂട്ടം എണ്ണ പേരിൽ വയോജന ദിനത്തിൽ നടത്തി വരുന്ന കലാ പരിപാടികളും വിനോദ യാത്രകളും relaxation പ്രോഗ്രാമുകളും വിവിധ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസ്സുകളും നഗരസഭയുടെ വയോജന ക്ഷേമ പ്രവർത്തനങ്ങൾ വേറിട്ടതാക്കുന്നു….ഇത്തരം പ്രവർത്തനങ്ങൾക്കായി 2 ലക്ഷത്തോളം രൂപ കഴിഞ്ഞ വർഷം വകയിരുത്തിയിരുന്നു
മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണാർത്ഥം
വയോജന ജാഗ്രതാ സമിതികളും നഗരസഭയിൽ സജീവമാണ്… കൂടാതെ, മുനിസിപ്പൽ തല ജാഗ്രതാ സമിതിയിലെ സ്ഥിരം അജണ്ട യായി വയോജന ക്ഷേമം ഉൾപ്പെടുത്തി നടത്തുകയും ചെയ്യുന്നുണ്ട്..ജാഗ്രതാ സമിതിയുടെ മികച്ച പ്രവർത്തനങ്ങൾക്ക് കേരള വനിതാ കമ്മീഷന്റെ പുരസ്കാരവും നഗരസഭക്ക് ലഭിച്ചിട്ടുണ്ട്..
വയോജന അയൽക്കൂട്ടങ്ങളും വയോജനങ്ങൾക്ക് കട്ടിൽ പദ്ധതി യും(2 ലക്ഷം ) തുടങ്ങി വിവിധങ്ങളായ പരിപാടികൾ മുതിർന്ന പൗരന്മാരോടുള്ള ആദരവ് കാണിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അവസരമായി നഗരസഭ നല്ല രീതിയിൽ നടപ്പാക്കിട്ടിട്ടുണ്ട്….
തുടർന്നും വയോജന പാർക്ക്, ഫിറ്റ്നസ് സെന്റർ കൾ, അങ്കണവാടി കുട്ടികളുമായുള്ള interaction, അനുഭവങ്ങൾ പങ്കു വെക്കൽ (genarations united ) തുടങ്ങിയവയും നടപ്പിലാവാൻ പോകുന്ന പദ്ധതികളാണ്.