“കരുതലിൻ്റെ വിസ്മയസാക്ഷ്യം” കെ.കെ.ഷമീനയെ ചേർത്തു പിടിച്ച് നാടൊന്നാകെ

കുറ്റ്യാടി: യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിൻ്റെ വാതിൽ അടർന്നുവീണ് പുറത്തേക്കു വീഴാനാഞ്ഞ ഡ്രൈവർക്ക് രക്ഷകയായി മാറിയ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.ഷമീനയ്ക്ക് നാടിൻ്റെ ഒന്നാകെ സ്നേഹാദരം. ചൊവ്വാഴ്ച രാവിലെ തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ യാത്രയ്ക്കിടെ അടർന്നു വീഴുകയായിരുന്നു. ഡോർ വീണതോടെ പുറത്തേക്ക് വീഴാനാഞ്ഞ ഡ്രൈവറെ ബസിലെ യാത്രക്കാരിക്കൂടിയായ ഷമീന വലിച്ചു പിടിച്ച് രക്ഷിക്കുകയായിരുന്നു.സംഭവം വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തതോടെ ഷമീന നാട്ടിലൊന്നാകെ തരംഗമാകുകയായിരുന്നു..സന്ദർഭോചിതമായ രക്ഷാപ്രവർത്തനം നടത്തി നാടിനൊന്നാകെ മാതൃകയായ കെ.പി.ഷമീനയെ ടീം ദുരന്ത നിവാരണ സേന പ്രവർത്തകർ അനുമോദിച്ചു.കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ എസ്.ബി.കൈലാസ് നാഥ് ഉപഹാരം നൽകി. ചെയർമാൻ മുത്തലിബ്ബ് ചെറിയ കുമ്പളം അധ്യക്ഷനായി.പി.പി.ദിനേശൻ, കെ.പി.ഹമീദ്, ഒ.ടി.അലി, സലാം കാ യക്കൊടി, പി.കെ.ഹാരിസ്, യാസർ കള്ളാട്, എൻ.കെ.ആസാദ്, ജബ്ബാർ കള്ളാട്, എം.കെ.റഫീഖ്‌ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.