തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻമുന്നേറ്റം നടത്തും

കൊയിലാണ്ടി: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ജില്ലയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് അഡ്വക്കറ്റ് കെ പ്രവീൺകുമാർ പറഞ്ഞു. വർഗീയകക്ഷികളുമായി ഭരണ നേതൃത്വം സിപിഎമ്മും നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടുകൾ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും ഇതിനെതിരെ പ്രതികരിക്കുവാൻ ജനം തയ്യാറെടുത്തുകഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നഗരസഭ ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി സെക്രട്ടറി ഇ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അരുൺ മണമൽ സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി നന്ദിയും പറഞ്ഞു. കോർ കമ്മിറ്റി ചെയർമാൻ ടി പി കൃഷ്ണൻ, കെപിസിസി മെമ്പർ രത്നവല്ലി ടീച്ചർ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് കെ വിജയൻ, വി ടി സുരേന്ദ്രൻ, തൻഹീർ കൊല്ലം, ശോഭന വികെ, ചെറുവക്കാട്ട് രാമൻ, അഡ്വക്കേറ്റ് പിടി ഉ മേന്ദ്രൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published.

Previous Story

“കരുതലിൻ്റെ വിസ്മയസാക്ഷ്യം” കെ.കെ.ഷമീനയെ ചേർത്തു പിടിച്ച് നാടൊന്നാകെ

Next Story

അത്തോളി കണ്ണിപ്പൊയിൽ കോറോത്ത് മീനാക്ഷി അമ്മ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം ഫെബ്രുവരി 10ന്

വ്യാപാരി–വ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം മുൻനിർത്തി, കക്ഷി രാഷ്ട്രീയത്തിനും ജാതി–മത വിഭാഗീയതയ്ക്കും അതീതമായി സ്വതന്ത്ര വീക്ഷണത്തോടെ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി വ്യാപാരി വ്യവസായി

മുക്കത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം